ജീവനക്കാരുടെ അനാസ്ഥ : ദീർഘ ദൂര കെ എസ് ആർ ടി സി ബസ് മട്ടന്നൂരിൽ വഴിയിലായി


മട്ടന്നൂർ : ഡീസൽ തീർന്നതിനെത്തുടർന്നു  ദീർഘ ദൂര കെ  എസ്  ആർ ടി സി ബസ് മട്ടന്നൂരിൽ വഴിയിലായി.ഇരിട്ടിയിൽ നിന്നും പുറപ്പെട്ട കോട്ടയം പതനാപുരം ദീർഘദൂര കെ എസ്  ആർ ടി സി ബസ്സാണ് അര മണിക്കൂർ നേരം മട്ടന്നൂരിൽ  നിർത്തിയിട്ടത്. ബസ്സിന്റെ യന്ത്ര തകരാറാണ് എന്ന സംശയത്തെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ഡീസൽ തീർന്നതാണ് എന്ന് മനസ്സിലായത്. ഇന്നലെ രാത്രി എട്ടു മണിക്കാണ് സംഭവം. മട്ടന്നൂരിൽ നിന്നും ഡീസൽ നിറച്ച ശേഷം ബസ് വീണ്ടും യാത്ര തുടർന്നുകണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.