കൂത്തുപറമ്പ് നഗരസഭ ബസ്സ്റ്റാൻഡ് ശിലാസ്ഥാപനം മന്ത്രി മന്ത്രി കെ ടി ജലീൽ നിര്‍വഹിച്ചു

കൂത്തുപറമ്പ്:  കൂത്തുപറമ്പ് നഗരസഭ ബസ്സ്റ്റാൻഡ് ശിലാസ്ഥാപനം  മന്ത്രി മന്ത്രി കെ ടി ജലീൽ നിര്‍വഹിച്ചു. ചടങ്ങിൽ   മന്ത്രി കെ കെ ശൈലജ അധ്യക്ഷയായി. തലശേരി‐കൂർഗ് അന്തർസംസ്ഥാന പാതയോടുചേർന്ന പാറാലിൽ നഗരസഭ വിലക്കെടുത്ത 11 ഏക്കറോളം സ്ഥലത്താണ് പുതിയ ബസ്റ്റാൻഡ് നിർമിക്കുന്നത്.  75 കോടിയോളം രൂപ ചെലവിൽ ആധുനിക സൗകര്യങ്ങളോടെയുള്ള ബസ്സ്റ്റാൻഡാണ് നിർമിക്കുക. തിരുവനന്തപുരം ആസ്ഥാനമായുള്ള ജിറ്റ്പാക്ക് ആണ് വിശദമായ മാസ്റ്റർപ്ലാൻ തയ്യാറാക്കിയത്.  രണ്ടുവർഷത്തിനകം നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കാനാണ് നഗരസഭ ഉദ്ദേശിക്കുന്നത്. നിർമാണം പൂർത്തിയാകുന്നതോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലുള്ള ജില്ലയിലെ ഏറ്റവും വലിയ ബസ്സ്റ്റാൻഡായി കൂത്തുപറമ്പ് മാറും. നിലവിലുള്ള സ്റ്റാൻഡ് ടൗൺ സ്റ്റാൻഡായി നിലനിർത്തും. ഇ എൻ അരവിന്ദ് റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് ചെയർമാൻ എം പി മറിയംബീവി, നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ വി രാമകൃഷ്ണൻ, കെ വി രജീഷ്, കെ തങ്കമണി, പി പ്രമോദ്കുമാർ, കെ അജിത, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ ധനഞ്ജയൻ, പി കെ സതീശൻ, എൻ ബാലൻ, കുറ്റ്യൻ കരുണൻ തുടങ്ങിയവർ സംസാരിച്ചു. നഗരസഭാ ചെയർമാൻ എം സുകുമാരൻ സ്വാഗതവും സെക്രട്ടറി സജിത്ത്കുമാർ നന്ദിയും പറഞ്ഞു. മാർക്കറ്റ് പരിസരത്തുനിന്ന് ഘോഷയാത്രയായാണ് പരിപാടി നടക്കുന്ന പാറാലിൽ എത്തിയത്.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.