ഫാറൂഖ് കോളേജിലെ പെൺകുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തവർ സി.പി.എം പാർട്ടി ഗ്രാമം ധർമ്മശാലയിലെ നിഫ്റ്റിലെ പെൺകുട്ടികളുടെ സംരക്ഷണം കൂടി ഏറ്റെടുക്കണം: ഫാറൂഖ് കോളേജ് വിവാദത്തിൽ രൂക്ഷ പ്രതികരണവുമായി കെ.എം ഷാജി എം.എൽ.എ
ഫാറൂഖ് കോളേജ് വിഷയത്തിൽ സി പി എമ്മിനെ വിമർശിച്ചു കെ എം ഷാജി രംഗത്ത്. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഷാജി രംഗത്ത് വന്നത്. കണ്ണൂർ ധർമശാലയിലെ നിഫ്റ്റ് വിഷയത്തെ പ്രതിപാദിച്ചാണ് ഷാജി പ്രതികരണവുമായി വന്നത്.

പോസ്റ്റിന്റെ പൂർണ രൂപം : ഫാറൂഖ്‌ കോളേജിലെ പെൺകുട്ടികളുടെ സംരക്ഷണത്തിന്റെ മൊത്ത കുത്തക ഏറ്റെടുത്തിരിക്കുന്ന പൊന്നാങ്ങളമാർ കണ്ണൂരിലെ നിഫ്റ്റിൽ പഠിക്കുന്ന പെങ്ങന്മാരുടെ കാര്യം കൂടി ഒന്ന് ഏറ്റെടുക്കണം.അതിനായൊരു യാത്രക്ക്‌ ഒരുങ്ങണം.

ഫാറൂഖ്‌ കോളേജ്‌ മുസ്‌ ലിം പെൺകുട്ടി എന്നൊക്കെ കേൾക്കുമ്പോഴേക്ക്‌
എഫ്‌ ബി യിലേക്ക്‌ ഓടുന്നവർക്കും ,
പൂത്ത്‌ നനഞ്ഞിരിക്കുന്ന ചെങ്കൊടി വടിയിൽ കെട്ടി ആ കലാലയത്തിന്റെ ഗേറ്റിലേക്ക്‌ പാഞ്ഞടുക്കുന്നവർക്കുമൊക്കെ ഈ യാത്രയിൽ ചേരാം.

ഇനി ധർമ്മശാലയിലേക്ക്‌ പോകാം.

കണ്ണൂർ ജില്ലയിലെ സി പി എം പാർട്ടി ഗ്രാമത്തിനകത്ത്‌ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റി റ്റ്യൂട്ട്‌ ഓഫ്‌ ഫാഷൻ ടെക്നോളജി (നിഫ്റ്റ്‌ ) എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മുന്നിലേക്ക്‌.

രാത്രിയും പകലും പെൺകുട്ടികളായ
വിദ്യാർത്ഥികൾ
 വഴിനടക്കാൻ പേടിക്കുന്ന പാർട്ടി ഗ്രാമത്തിനകത്തേക്ക്‌.

അവിടെ ഒരു സമരം ആരംഭിച്ചിരിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മെറിറ്റ്‌ ക്വാട്ടയിൽ അഡ്മിഷൻ നേടിയ വിദ്യാർത്ഥികളാണു സമരക്കാർ.

വഴി നടക്കാനുള്ള അവകാശത്തിനു വേണ്ടി.
ലൈംഗിക ചേഷ്ടകൾ  ഉണ്ടാവാതിരിക്കാൻ
റോഡിലൂടെ പോകുമ്പോൾ കൈപിടിച്ച്‌ കാറിൽ കയറ്റി കൊണ്ട്‌ പോകാതിരിക്കാൻ
എത്രയാണു റേറ്റ്‌ എന്ന് തുറന്ന് ചോദിക്കുന്ന 'പൊന്നാങ്ങള ' മാരിൽ നിന്ന് രക്ഷപ്പെടാൻ
അവർ സമരത്തിലാണു.

കോളേജ്‌ യൂണിയനില്ല
ജനാധിപത്യമില്ല.

ഇഷ്ടവസ്ത്രം ധരിക്കാൻ അവകാശമില്ല.

ഉത്തരേന്ത്യയിലല്ല നിഫ്റ്റ്‌,
ഉത്തര കേരളത്തിലാണു.
മുഖ്യമന്ത്രിയുടെ ജില്ലയിൽ,
എം.എൽ.എയും എം.പി.യും എല്ലാം സി.പി.എം ആയ നാട്ടിൽ.

അവരോടെല്ലാം പരാതി പറഞ്ഞു മടുത്ത കുട്ടികൾ സമരത്തിലാണ് '

കണ്ണൂര്കജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.