കണ്ണൂർ സർവകലാശാല കലോത്സവത്തിൽ പയ്യന്നൂർ കോളേജിന് കിരീടം

കണ്ണൂർ സർവകലാശാല കലോത്സവത്തിൽ പയ്യന്നൂർ കോേളജിന് പതിനേഴാമത് കിരീടം. സർകലാശാലയുടെ ചരിത്രത്തിൽ മൂന്നുവട്ടംമാത്രം കൈവിട്ട കിരീടം ഇക്കുറി എല്ലാ ആധികാരികതയോടെയുമാണ് പയ്യന്നൂർ കൈയ്യടക്കിയത്. ഒരിനത്തിന്റെ മാത്രം ഫലം പ്രഖ്യാപിക്കാനിരിക്കെ 240 പോയിന്റുകളോടെയാണ് കിരീടമുറപ്പിച്ചത്. 184 പോയിന്റോടെ ആതിഥേയരായ കണ്ണൂർ ശ്രീനാരായണ കോേളജാണ് രണ്ടാംസ്ഥാനത്ത്. 159 പോയിന്റുള്ള കാഞ്ഞങ്ങാട് നെഹ്റു കോളേജ് തൊട്ടുപിന്നിലുണ്ട്. 144 പോയിന്റുള്ള തലശേരി ഗവ. ബ്രണ്ണൻ കോളേജ് നാലാംസ്ഥാനത്താണ്.

സമാപനസമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർമാൻ സി പി ഷിജു അധ്യക്ഷനായി. സംവിധായകൻ ആഷിക് അബു, ഇന്ത്യൻ ഫുട്ബോൾ താരവും എസ്എൻ കോളേജിലെ മുൻ ജനറൽ ക്യാപ്റ്റനുമായ സി കെ. വിനീത് എന്നിവർ മുഖ്യാതിഥികളായി.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.