എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് ഉദ്ഘാടനം എം എല്‍ എ ബഹിഷ്‌കരിച്ചു


ഇരിട്ടി:ഇരിട്ടിയില്‍ അനുവദിച്ച എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് മട്ടന്നൂരിലേക്ക് തട്ടികൊണ്ട് പോവുകയാണ് ചെയ്തത്.കൂത്തുപറമ്പില്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് ഉണ്ടെന്നിരിക്കെ മട്ടന്നൂരില്‍ സര്‍ക്കിള്‍ ഓഫീസ് ആരംഭിച്ചത് പ്രതിഷേധാര്‍ഹമാണെന്നും ഇരിട്ടി താലൂക്കില്‍പ്പെട്ട 19 വില്ലേജുകളില്‍ 13 വില്ലേജില്‍പ്പെട്ടവര്‍ക്കും ഇരിട്ടിയിലാണ് സൗകര്യം എന്നും അഡ്വ സണ്ണി ജോസഫ് എം എല്‍ എ പറഞ്ഞു.ഇരിട്ടിയില്‍ അനുവദിച്ച ഓഫീസ് മട്ടന്നൂരിലേക്ക് മാറ്റിയതില്‍ പ്രതിഷേധിച്ച് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തില്ലെന്നും അഡ്വ സണ്ണി ജോസഫ് എം എല്‍ എ പറഞ്ഞു.ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.