കൂട്ടുപുഴ പാലം നിര്‍മ്മാണം: കേരള അതിര്‍ത്തിയില്‍ വീണ്ടും കര്‍ണ്ണാടകത്തിന്റെ സര്‍വ്വേ

ഇരിട്ടി: സംസ്ഥാന അതിര്‍ത്തിയായ കൂട്ടുപുഴയില്‍ പുതിയ പാലം നിര്‍മ്മിക്കുന്നതില്‍ വീണ്ടും പ്രതിസന്ധി. ചൊവ്വാഴ്ച കൂട്ടുപുഴയിലെ പഴയ പാലം പരിസരത്തെ സ്ഥലം അളന്ന കര്‍ണാടക ഫോറസ്റ്റ് അധികൃതര്‍ രഹസ്യസര്‍വേ നടത്തി പുതിയ സര്‍വേക്കല്ലിട്ടു.

കെ എസ് ടി പി റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി കൂട്ടുപുഴയില്‍ കേരളം നടത്തുന്ന പാലം നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് കഴിഞ്ഞ ആഴ്ചയും ഇത്തരത്തില്‍ ദുരൂഹത ഉയര്‍ത്തിക്കൊണ്ടു കര്‍ണ്ണാടക അധികൃതര്‍ മേഖലയില്‍ സര്‍വേ നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ്പതിനഞ്ചോളം വരുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അടങ്ങിയ സംഘം കേരളം കൈവശം വെച്ചിരുന്ന ഭാഗങ്ങളില്‍ വീണ്ടും സര്‍വേ നടത്തിയത്. മേഖലയില്‍ കൂട്ടുപുഴയില്‍ ഇപ്പോഴുള്ള പാലത്തിന് ചേര്‍ന്നും കഴിഞ്ഞ ദിവസം പുതുതായി സര്‍വ്വേക്കല്ലു സ്ഥാപിച്ചിട്ടുണ്ട്.

എന്നാല്‍ കൂട്ടുപുഴ വരെയുള്ള ഭാഗം തങ്ങളുടേതാണെന്ന് തെളിയിക്കാന്‍ പര്യാപ്തമായ യാതൊരു രേഖയും കര്‍ണ്ണാടക അധികൃതര്‍ ഇതുവരെ കേരള റവന്യൂ അധികൃതരെ കാണിക്കുന്നുമില്ല.

കേരളത്തിന്റെ ഭാഗത്തുള്ള പാലത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തി ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞ സാഹചര്യത്തില്‍ കര്‍ണാടകത്തിന്റെ ഭാഗത്തുനിന്നും അനുമതി വൈകുകയാണെങ്കില്‍ കാലവര്‍ഷമാകുമ്ബോഴേക്കും പാലത്തിന്റെ പണി പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.