കുരുത്തോല തിരുനാൾ ആചരിച്ചു


ഇരിട്ടി. ഭക്തി നിർഭരമായ ഓശാന ഞായർ ആചരണത്തോടെ ക്രൈസ്തവ സമൂഹം വലിയ ആഴ്ചയിലേക്ക് പ്രവേശിച്ചു. യേശു ദേവനെ ജെറുസലേം വീഥികളിലൂടെ ഓശാന പാടി ആനയിച്ചതിന്റെ സ്മരണ പുതുക്കി മേഖലയിലെ നൂറോളം ദേവാലയങ്ങളിൽ ഞായറാഴ്ച   കുരുത്തോല തിരുനാൾ ആചരിച്ചു. രാവിലെ മുതൽ നടന്ന തിരുകർമങ്ങളിലും പ്രദക്ഷിണങ്ങളിലും ആയിരകണക്കിന് വിശ്വാസികൾ പങ്കെടുത്തു.
ഇനിയുള്ള ഒരാഴ്ചക്കാലം ക്രൈസ്തവരെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട വിശുദ്ധ വാരം ആണ്. നോമ്പിന്റെയും വ്രതശുദ്ധിയുടെയും നിറവിലായിരിക്കും വിശ്വാസികൾ. പെസഹ വ്യാഴം, ദുഖ വെള്ളി ആചരണങ്ങങ്ങൾക്കു ശേഷം ഉയിർപ്പു തിരുനാളോടെയാണ് വലിയ ആഴ്ച സമാപിക്കുക. എടൂർ സെന്റ് മേരിസ് ഫൊറോന പള്ളിയിൽ വികാരി ഫാ.ആന്റണി മുതുകുന്നേൽ, കുന്നോത്ത് സെന്റ് ജോസഫ്‌സ് ഫൊറോന പള്ളിയിൽ വികാരി ഫാ.ജോസഫ് ചാത്തനാട്ട്, നെല്ലിക്കാംപൊയിൽ സെന്റ് സെബാസ്റ്റ്യൻസ് ഫൊറോന പള്ളിയിൽ വികാരി ഫാ.ജോസഫ് ആനിത്താനം, പേരാവൂർ സെന്റ് ജോസഫ്‌സ് ഫൊറോന പള്ളിയിൽ വികാരി റവ.ഡോ.തോമസ് കൊച്ചുകരോട്ട്, ഇരിട്ടി നിത്യസഹായ മാതാ ഫൊറോന പള്ളിയിൽ വികാരി ഫാ.ജേക്കബ് ജോസ്, ടൗൺ സെന്റ് ജോസഫ്‌സ് പള്ളിയിൽ വികാരി ഫാ.ജോസഫ് മഞ്ചപ്പള്ളി എന്നിവർ തിരുകർമങ്ങൾക്ക് മുഖ്യ കാർമികത്വം വഹിച്ചു.


കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.