യു ഡി എഫ് സർക്കാർ അടച്ചുപൂട്ടിയ ഇരിട്ടി കെ എസ് ആർ ടി സി ഡിപ്പോ ഉടൻ തുറന്നു പ്രവർത്തിപ്പിക്കണം - ചുമട്ട് തൊഴിലാളിയൂണിയൻ




ഇരിട്ടി : യുഡിഎഫ് സർക്കാർ അടച്ചുപൂട്ടിയ ഇരിട്ടി കെ എസ് ആർ ടി സി ഡിപ്പോ ഉടൻ തുറന്ന് പ്രവർത്തനമാരംഭിക്കണമെന്ന് ചുമട്ടു തൊഴിലാളി യൂണിയൻ (സി ഐ ടി യു ) ഇരിട്ടി ഡിവിഷൻ സമ്മേളനം ആവശ്യപ്പെട്ടു. സി ഐ ടി യു ജില്ലാ സിക്രട്ടറി എൻ. വി. ചന്ദ്രബാബു പരിപാടി ഉദ്ഘാടനം ചെയ്തു. കെ. വിജയൻ അദ്ധ്യക്ഷത വഹിച്ചു. പി. അശോകൻ, യൂണിയൻ ജില്ലാ സിക്രട്ടറി കെ.പി. രാജൻ, എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. സി പി എം ഏരിയാ സിക്രട്ടറി ബിനോയ് കുര്യൻ, കെ. അബ്ദുൾ റഷീദ്, പി. വിജയൻ, എൻ.ഐ. സുകുമാരൻ, എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി കെ. വിജയൻ (പ്രസിഡന്റ്), വി. കൃഷ്ണൻ( വൈസ് പ്രസിഡന്റ്), പി. അശോകൻ (സിക്രട്ടറി), സി. പ്രശാന്ത് (ജോ.സിക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.