ഇരിട്ടി ടൗണിലെ അനധികൃത വാഹന പാർക്കിങ്ങിനെതിരെ പോലീസ് നടപടി
 
ഇരിട്ടി: ഇരിട്ടിയില്‍ അനധികൃത വാഹന പാര്‍ക്കിങ്ങിനെതിരെ പോലീസ് നടപടി . ഇരിട്ടി എസ് ഐ പി.സി സജ്ഞയ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു  നടപടി.  ബസ് സ്റ്റാന്റ് പരിസരത്ത് ആളില്ലാതെ നിറുത്തിയിട്ട ബൈക്കുകള്‍  പോലീസ് ചങ്ങലയിട്ട് പൂട്ടി. ഉടമകള്‍ പോലീസ് സ്‌റ്റേഷനിലെത്തി പിഴ അടച്ച ശേഷമാണ് ബൈക്കുകള്‍ വിട്ട് നല്‍കിയത്. രാവിലെ ടൗണിലെത്തി നിർത്തിയിടുന്ന ബൈക്കുകൾ വൈകുന്നേരവും രാത്രിയിലും മറ്റുമാണ് ഉടമകൾ തിരിച്ചെടുത്ത് കൊണ്ടുപോകുന്നത്. ഇത് പലപ്പോഴും കാൽനടയാത്രക്കാർക്കും  ഗതാഗത പ്രശ്നങ്ങൾക്കും  കാരണമാവുകയും ചെയ്യുന്നു.  വരും ദിവസങ്ങളിലും നടപടി തുടരുമെന്നു പോലീസ് പറഞ്ഞു .  ഇരിട്ടി പുതിയ ബസ് സ്റ്റാന്റ് റോഡില്‍ പേ- പാര്‍ക്കിംഗ് ഉണ്ടെങ്കിലും ഇത് ആരും  ഉപയോഗിക്കാതെ റോഡരികുകളിൽ നിർത്തിയിട്ടു പോവുകയാണ് പതിവ്.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.