കീഴ്പ്പള്ളി-മാങ്ങോട് റോഡ് നിര്‍മ്മാണത്തിലെ അഴിമതി അന്വേഷിക്കുക; ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട്

ഇരിട്ടി: ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 45 ലക്ഷം രൂപ ചിലവിലുള്ള കീഴ്പ്പള്ളി-മാങ്ങോട് റോഡിന്റെ പണി പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ പൊട്ടിപൊളിഞ്ഞ സ്ഥിതിയായിരിക്കുകയാണെന്നും റോഡ നിര്‍മാണത്തിലെ അഴിമതി അന്വേഷിക്കണമെന്നും ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട് ആവശ്യപ്പെട്ടു. പ്രവൃത്തിക്കെതിരെ പ്രതിഷേധമയുര്‍ന്നപ്പോള്‍ നിര്‍മാണം നിര്‍ത്തിവച്ചിരിക്കുകയാണ്. റോഡ് തകര്‍ച്ചക്ക് കാരണം ഉദ്യോഗസ്ഥ തലത്തിലുള്ള അഴിമതിയും റോഡ് നിര്‍മാണത്തിലെ പരിചയക്കുറവുമാണെന്ന് യോഗം ആരോപിച്ചു. ഇതിനെതിരെ ശക്തമായ സമര പരിപാടികള്‍ നടത്തുന്നും. ഗുണഭോക്താക്കളുടെ ഒപ്പ് ശേഖരണം നടത്തി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ പരാതി നല്‍കും. സമര പരിപാടികള്‍ക്കായി യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഷൈജു വാഴപ്പള്ളില്‍ ചെയര്‍മാനും നിധിന്‍ സെബാസ്റ്റ്യന്‍ കണ്‍വീനറുമായി ആക്ഷന്‍ കമ്മിറ്റിയും രൂപീകരിച്ചു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.