ഇരിട്ടിയില്‍ അനുവദിച്ച ജോയിന്റ് ആര്‍.ടി. ഓഫീസിന് താത്ക്കാലിക സൗകര്യം കണ്ടെത്തി

ഇരിട്ടി: ഇരിട്ടിയില്‍ അനുവദിച്ച ജോയിന്റ് ആര്‍.ടി. ഓഫീസിന് ജനപ്രതിനിധികളുടേയും പൊതുപ്രവര്‍ത്തകരുടേയും സഹകരണത്തോടെ താത്ക്കാലിക സൗകര്യം കണ്ടെത്തി. നേരംപോക്ക് റോഡിലുള്ള ഫാല്‍ക്കണ്‍ പ്ലാസയിലാണ് ജോയിന്റ് ആര്‍.ടി ഓഫീസ് പ്രവര്‍ത്തിക്കുക. ആര്‍.ടി.ഒ. എം.മനോഹരന്‍, തലശേരി ജോയിന്റ് ആര്‍.ടി.ഒ. കെ.കെ.രാധാകൃഷ്ണന്‍ എന്നിവര്‍ കെട്ടിടം പരിശോധിച്ചു.
ആര്‍.ടി. ഓഫീസിനായി 2500 ചതുരശ്ര അടി സ്ഥലം ലഭിക്കുന്നതിന് ഒട്ടേറെ കെട്ടിടങ്ങള്‍ പരിശോധിച്ചിരുന്നു. അനുയോജ്യമായ സൗകര്യം ലഭിച്ചതോടെ അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി ഉടന്‍ ഓഫീസ് ആരംഭിക്കും. ഇരിട്ടിയില്‍ അനുയോജ്യമായ സ്ഥലം ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് മട്ടന്നൂരിലേക്ക് മാറ്റാനുള്ള നീക്കവും ഇതിനിടയില്‍ നടന്നിരുന്നു. വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടേയും ഡ്രൈവിങ് സ്‌കൂളുകളുടേയും കൂട്ടായ
പരിശ്രമമാണ് ഇരിട്ടിയില്‍ത്തന്നെ സൗകര്യം കണ്ടെത്തുന്നതിന് സഹായകമായത്. സി.പി.എം. ജില്ലാ കമ്മിറ്റി അംഗം കെ.ശ്രീധരന്‍, ഏരിയാ സെക്രട്ടറി ബിനോയി കുര്യന്‍, ഡി.സി.സി. സെക്രട്ടറി പി.കെ.ജനാര്‍ദ്ദനന്‍, എന്‍.സി.പി. സംസ്ഥാന കമ്മിറ്റി അംഗം അജയന്‍ പായം, മോട്ടോര്‍ ഡ്രൈവിങ് സ്‌കൂള്‍ ജില്ലാ പ്രസിഡന്റ് ഇ.കെ.സോണി തുടങ്ങിയവരും ജോയിന്റ് ആര്‍.ടി.ഒ യ്ക്കൊപ്പം സ്ഥലപരിശോധനയ്‌ക്കെത്തിയിരുന്നു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.