വഴിത്തര്‍ക്കം: അയല്‍വാസിയുടെ വെട്ടേറ്റ് ഭര്‍ത്താവും അടിയേറ്റ് ഭാര്യയും ആശുപത്രിയില്‍.

കണ്ണൂര്‍: വഴിത്തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയുടെ വെട്ടേറ്റ് ഭര്‍ത്താവും അടിയേറ്റ് ഭാര്യയും ആശുപത്രിയില്‍. തൃക്കരിപ്പൂര്‍ ഇടയിലേക്കാട് സ്വദേശി മുട്ടില്‍ വിന്‍സെന്റ് (50), ഭാര്യ പി എം ഷീബ (45) എന്നിവരെയാണ് പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വഴിത്തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസി വിജയന്‍ വിന്‍സെന്റിനെ കൊടുവാള്‍ കൊണ്ട് വെട്ടുകയായിരുന്നുവത്രെ. ഇരു കൈകള്‍ക്കും നെഞ്ചിനുമാണ് സാരമായി പരിക്കേറ്റത്. നട്ടെല്ല് പൊട്ടിയ നിലയിലാണ്. ഭാര്യ ഷീബയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഭര്‍ത്താവിനെ വെട്ടുന്നത് കണ്ട് തടയാന്‍ ചെന്നപ്പോള്‍ അടിയേറ്റ് വീണ് നട്ടെല്ലിന് പരിക്കേല്‍ക്കുകയായിരുന്നു.


കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.