കേരളതീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.

തിരുവനന്തപുരം: കേരളതീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. 2.6 മീറ്റർ മുതൽ 3.2 മീറ്റർ വരെ ഉയരമുള്ള തിരമാലകളുണ്ടായേക്കാമെന്നാണ് വിവരം. തെ​​​​​ക്ക് ന്യൂ​​​​​ന​​​​​മ​​​​​ർ​​​​​ദം രൂ​​​​​പ​​​​​പ്പെ​​​​​ടു​​​​​ക​​​​​യും പ​​​​​ടി​​​​​ഞ്ഞാ​​​​​റ​​​​​ൻ ദി​​​​​ശ​​​​​യി​​​​​ൽ ല​​​​​ക്ഷ​​​​​ദ്വീ​​​​​പി​​​​​നു സ​​​​​മീ​​​​​പ​​​​​ത്തേ​​​​​ക്കു നീ​​​​​ങ്ങി ശ​​​​​ക്തി​​​​​പ്പെ​​​​​ടു​​​​​ക​​​​​യും ചെ​​​​​യ്യാ​​​​​നി​​​​​ടയുള്ളതിനാലാണ് മുന്നറിയിപ്പ് നൽകിയത്. കേ​​​​​ന്ദ്ര കാ​​​​​ലാ​​​​​വ​​​​​സ്ഥാ വ​​​​​കു​​​​​പ്പാണ് ഇക്കാര്യം അറിയിച്ചത്.

വിഴിഞ്ഞത്തിനും കോഴിക്കോടിനുമിടയിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് സംസ്ഥാന സർക്കാരും ജാഗ്രതാ നിർദേശം നൽകി. ശ്രീലങ്കയ്ക്കും കന്യാകുമാരിക്കുമിടയിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന് ശക്തമായേക്കുമെന്നാണ് മുന്നറിയിപ്പ്.കാ​​​​റ്റി​​​​ന്‍റെ വേ​​​​ഗം അ​​​​മ്പ​​​​തു കി​​​​ലോ​​​​മീ​​​​റ്റ​​​​ർ വ​​​​രെ​​​​യാ​​​​കാൻ സാധ്യതയുണ്ടെന്നാണ് വിവരം

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.