ഹജ്ജ് വിമാനങ്ങൾ ഇനി കണ്ണൂരിൽ നിന്നും; കരിപ്പൂരിൽ ഇനി ഹജ്ജ് സർവീസ് ഉണ്ടാവില്ല

കരിപ്പൂരില്‍ നിന്നും ഹജ്ജ് വിമാനങ്ങള്‍ പറക്കുമെന്ന പ്രതീക്ഷ പൂര്‍ണമായും അസ്തമിച്ചു. ഹജ്ജ് സര്‍വിസ് കണ്ണൂരിലേക്ക് മാറ്റുമെന്ന കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയുടെ പ്രസ്താവന ഇതിലേക്കുള്ള വ്യക്തമായ സൂചനയാണ്. അടുത്ത വര്‍ഷവും കരിപ്പൂരില്‍ നിന്നും ഹജ്ജ് വിമാനം ഉണ്ടാവുമെന്ന ഇനി പ്രതീക്ഷിക്കേണ്ടതില്ല. ഇതോടെ കരിപ്പൂരിലെ ഹജ്ജ് ഹൗസും വെറുതെയായി. കരിപ്പൂരിനെ പകരം കണ്ണൂരിനെ പരിഗണിക്കുന്നതിനോട് സംസ്ഥാന സര്‍ക്കാറിനും അനുകൂലമായ നിലപാടാണുള്ളത്.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.