മാങ്കടവ് ദാറു റഹ്മ തഹ്ഫീളുൽ ഖുർആൻ കോളേജ് വിദ്യാർ ത്ഥി 12കാരൻ അൻഫാസ് 6 മാസം കൊണ്ട് ഖുർആൻ പൂർണമായും മന:പാഠമാക്കി വിശ്വാസികളിൽ വിസ്മയമായി.

മാങ്കടവ് ദാറു റഹ്മ തഹ്ഫീളുൽ ഖുർആൻ കോളേജ് വിദ്യാർ ത്ഥി 12കാരൻ അൻഫാസ് 6 മാസം കൊണ്ട് ഖുർആൻ പൂർണമായും മന:പാഠമാക്കി വിശ്വാസികളിൽ വിസ്മയമായി. മാങ്കടവ് കുന്നുംപുറം സ്വദേശി ആദമിന്റെയും ആമിനയുടെയും മകനാണ് അൻഫാസ്'.
മദ്രസയിൽ നിന്നും പഠിച്ച പ്രാഥമിക വിവരങ്ങൾ മാത്രമായിരുന്നു ഖുർആൻ സംബന്ധമായി ഉണ്ടായിരുന്നത്.
ഉസ്താദ് ഹാഫിള് റിയാസ് മൗലവിയുടെ ശിക്ഷണത്തിലാണ് അൻഫാസ് ഖുർആൻ ഹൃദ്സ്ഥമാക്കിയത്.നല്ല ഓർമ ശക്തിയും കഠിനാധ്വാനവും ഉസ്താദിന്റെ ചിട്ടയായ ക്ലാസുമാണ് എളുപ്പത്തിൽ മനഃപാഠമാക്കാൻ സഹായകമായതെന്ന് സഹപാഠികൾ സാക്ഷ്യപ്പെടുത്തുന്നു.ദാറുൽ റഹ്മയുടെ പ്രഥമ ഹാഫിള് ആണ് അൻഫാസ് .
അപൂർവ്വ നേട്ടം കരസ്തമാക്കിയവിദ്യർത്ഥിയെ ദാറു റഹ്മ കമ്മററി അനുമോദിച്ചു.
പ്രസിഡണ്ട് മൊയ്‌തീൻ ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന അനുമോദന ചടങ്ങിൽ  സെക്രട്ടറി റംസീർ ഹാജി സ്വാഗതവും മുദരിസ് കുഞ്ഞാലി ബഖവി ഉൽഘടനവൂം നി൪വ്വഹിച്ചു. ഹാഫിസ് റിയാസ് മൗലവി ഖത്‌മുൽ ഖുർആൻ ദുആക്ക് നേതൃത്വം നൽകി. ദാറുൽ റഹ്‌മ ട്രെഷറർ മൊയ്‌തീൻ കുട്ടി ഹാജി, ജമാഅത് സെക്രട്ടറി  കെ.പി മമ്മു. വൈസ് പ്രസിഡന്റ്‌ മുനീർ പി.പി ‌ ട്രെഷറർ അബു ഹാജി.. ജിസിസി അസോസിയേഷ൯  പ്രസിഡന്റ്‌ ഇബ്രാഹിം ഹാജി, അസിസ്റ്റന്റ് മൻസൂർ ദാരിമി എന്നിവർ ആശംസയും ഹാഫിദ് പാങ്കുളം നന്ദിയും രേഖപ്പെടുത്തി.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.