"കിളികൾക്കൊരു തുള്ളി വെള്ളം" കൊച്ചു കുട്ടികൾ സമൂഹത്തിന് പകരുന്ന മഹദ് സന്ദേശം


കടുത്ത വേനലിൽ വറ്റി വരണ്ട ഭൂമിയിൽ ജീവജാലങ്ങൾ ദാഹജലത്തിനായി നെട്ടോട്ടമോടുമ്പോൾ കണ്ണാടിപ്പറമ്പ് എൽ.പി സ്കൂൾ പറമ്പിൽ കിളികൾക്ക്  കുട്ടികൾ മൺചട്ടിയിൽ ദാഹജലമൊരുക്കി .സ്കൂളിന്റെ വിവിധ ഭാഗങ്ങളിലെ മരച്ചില്ലയിൽ കുട്ടികൾ തന്നെ മൺചട്ടികൾ സ്ഥാപിക്കുകയും. നിത്യേന വെള്ളം നിറക്കുകയും ചെയ്യുന്നുണ്ട്. കുട്ടികളുടെ വീടുകളിലും ഇത്തരത്തിലുള്ള പാത്രങ്ങളിൽ വെള്ളം നിറച്ച് കടുത്ത വേനലിൽ മിണ്ടാപ്രാണികൾക്കും കിളികൾക്കും ദാഹജലം നൽകാനൊരുങ്ങുകയാണ് കുട്ടികൾ. ജീവജാലങ്ങളും ഈ ഭൂമിയുടെ അവകാശികളാണെന്നും വെള്ളം അമൂല്യമാണ് എന്ന മഹത് സന്ദേശം കൊച്ചു കുട്ടികൾ  സമൂഹത്തിന് പകരുന്നു........


ഈ കൊച്ചു കുട്ടികൾ നൽകുന്ന സന്ദേശം ഉൾക്കൊണ്ട് നമ്മളോരോരുത്തരും ഇത്തരത്തിലുള്ള സദ് പ്രവർത്തികൾ നടത്തും എന്ന പ്രത്യാശയോടെ...

കണ്ണൂർ വാർത്തകൾ ടീം..കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.