അഴീക്കോട് കല്ലടത്തോട് പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് പത്തു പവൻ സ്വർണാഭരണം കവർന്നു

അഴീക്കോട് കല്ലടത്തോട് പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് പത്തു പവൻ സ്വർണാഭരണം കവർന്നു. ശ്രീനാരായണ ഗുരു റോഡിൽ താമസിക്കുന്നചുരുളപീടികയിൽ സിദ്ദീഖിന്റെ വീട്ടിലാണ് കവർച്ച നടന്നത്. സിദ്ദീഖും സഹോദരിമാരും ഇന്നലെ രാവിലെ വീട് പൂട്ടി ജോലിക്ക് പുറത്തു പോയി ഉച്ചകഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നതായി കണ്ടത്. വാതിൽ തകർത്താണ് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങൾ കവർന്നത്. സഹോദരിയുടെ കല്യാണത്തിനായി സൂക്ഷിച്ചതാണിത്. വളപട്ടണം പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.