കണ്ണൂർ തളിപ്പറമ്പിൽ ഗാന്ധി പ്രതിമയുടെ കണ്ണട തകര്‍ത്തു

കണ്ണൂരില്‍ ഗാന്ധി പ്രതിമ തകര്‍ത്ത നിലയില്‍. കണ്ണൂര്‍ തളിപ്പറമ്പിലാണ് സംഭവം. തളിപ്പറമ്പ് താലൂക്കാഫീസിനടുത്തുള്ള രാഷ്ട്രപിതാവിന്‍റെ പ്രതിമയാണ് തകര്‍ത്തത്.

പ്രതിമയില്‍ ചാര്‍ത്തിയ മാലയും കണ്ണടും തകര്‍ത്ത നിലയിലാണ്. രാവിലെ ഏഴ് മണിയോടെയാണ് സംഭവം.

താലൂക്ക് ഓഫീസ് പരിസരത്തുള്ള ആര്‍.ടി.ഓഫീസില്‍ വാഹന രജിട്രേഷനുമായി ബന്ധപ്പെട്ട് വന്നവരാണ് പ്രതിമയെ അക്രമിക്കുന്നത് കണ്ടത്. തകർത്തയാളെ കുറിച്ച് പോലീസിന് ഏകദേശ വിവരം ലഭിച്ചിട്ടുണ്ട്.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നു

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.