ഗെയില്‍ പൈപ്പ്‌ലൈന്‍ കുപ്പംപുഴ കടന്നു

തളിപ്പറമ്പ്: വിവാദങ്ങളവസാനിപ്പിച്ച് ഗെയില്‍ പൈപ്പ് ലൈന്‍ കുപ്പംപുഴ മുറിച്ചുകടന്നു. ഇരിങ്ങല്‍ വയലിലൂടെയാണ് പൈപ്പ്‌ലൈന്‍ പുഴ കടന്ന് കുറ്റ്യേരി വയലിലെത്തിയത്. പുഴയ്ക്ക് നൂറുമീറ്ററോളം വീതിയുണ്ടിവിടെ.

രണ്ടുകരകളിലുമുള്ള തെങ്ങിന്‍തോപ്പുകള്‍പോലും കിളച്ചുമറിക്കാതെ ഏറെ ശാസ്ത്രീയമായാണ് പൈപ്പ്‌ലൈന്‍ മറുകരപറ്റിയത്. 12 മീറ്റര്‍ വീതം നീളമുള്ള പൈപ്പുകള്‍ ചേര്‍ത്തിണക്കി 25 മീറ്ററോളം ആഴത്തില്‍ തുരന്നാണ് പൈപ്പിടല്‍ നടത്തിയത്. ഒരുമാസമായി ഇവിടെ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ പണിയെടുക്കുന്നു. ബുധനാഴ്ച രാത്രിയോടെയാണ് പുഴ മുറിച്ചുകടക്കല്‍ പണി പൂര്‍ത്തിയായത്. കുപ്പം പുഴയ്ക്കുപുറമെ വളപട്ടണം പുഴ, പെരുമ്പപ്പുഴ എന്നിവയില്‍കൂടി എന്നിവയില്‍കൂടി പൈപ്പിറക്കാനുണ്ട്.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.