കോളിക്കടവ് ഇ.കെ.നായനാർ സെവൻസ് ടൂർണമെന്റ് ഇന്ന്
ഇരിട്ടി. കോളിക്കടവ് ഇ. കെ.നായനാർ വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിലുള്ള 28-ാമത് അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് കോളിക്കടവ് ഫ്‌ലഡ് ലിറ്റ് മൈതാനിയിൽ ഇന്ന്  മുതൽ 25 വരെ നടക്കും. എട്ടായിരം പേർക്ക് ഇരിക്കാൻ സാധിക്കുന്ന ഗാലറിയാണ് ടൂർണ്ണമെന്റിനായി ഒരുക്കിയിരിക്കുന്നത്.
സെവൻസ് ഫുടബോൾ അസോസിയേഷനിൽ അഫിലിയേഷൻ ഉള്ള ടീമുകൾക്ക് മാത്രമാണ് മത്സരത്തിൽ പങ്കെടുക്കാനാവുക. . വിവിധ ടീമുകൾക്കായി സംസ്ഥാന-ദേശീയ താരങ്ങൾക്കൊപ്പം വിദേശ കളിക്കാരും ബൂട്ടണിയും. സ്‌കൈ ബ്ലു എടപ്പാൾ, ഡൈനാമോസ് എഫ്.സി.ഇരിക്കൂർ, ബ്ലാക്ക് ആൻഡ് വൈറ്റ് കോഴിക്കോട്, സോക്കർ ഷൊർണൂർ, യൂണൈറ്റഡ് എഫ്.സി.ഇരിട്ടി,  ഹീറോയിസ് ഇരിട്ടി, ഹണ്ടേർസ് കൂത്തുപറമ്പ്, എഫ്.സി.ത്രിക്കരിപ്പൂർ, എഎഫ്‌സി വയനാട്, അഡ്‌നോസ് കെആർഎസ്‌സി കോഴിക്കോട്, മെഡിഗാർഡ് അരീക്കോട്, ഇ.കെ.നായനാർ കോളിക്കോട്, ഡെയ്ഞ്ചർ ബോയ്‌സ് ഇരിട്ടി, ഹിറ്റാച്ചി ത്രിക്കരിപ്പൂർ, റേയ്‌ഞ്ചേർസ് എഫ്‌സി ഇരിട്ടി, ഫ്രണ്ട്‌സ് മമ്പാട്, ടോപ് മോസ്റ്റ് തലശേരി, അഭിലാഷ് എഫ്‌സി പാലക്കാട് എന്നീ ടീമുകൾ മാറ്റുരയ്ക്കും.
വൈകിട്ട് ഏഴിന് മത്സരം ദേശാഭിമാനി ചീഫ് എഡിറ്റർ എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഇ.കെ. നായനാരുടെ കുടുംബാംഗങ്ങളും ചലച്ചിത്രതാരം അനൂപ് ചന്ദ്രൻ , ജനപ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകരെന്നിവർ പകെടുക്കും.   ബാർ കോഡുള്ള സീസൺ ടിക്കറ്റ്, സിസിടിവി കാമറ, ഓപ്പൺ ടൈമർ എന്നീ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് . സ്ത്രീകൾ ധാരാളമായി  കളികാണാൻ എത്തുന്നു എന്ന  പ്രത്യേകത കണക്കിലെടുത്ത് ഇവർക്കായി  പ്രത്യേക ഗാലറിയും ഒരുക്കിയിട്ടുണ്ട്. സ്ത്രീകൾക്കും 15 വയസ്സിനു താഴെയുള്ള കുട്ടികൾക്കും പ്രവേശനം  സൗജന്യമാണ്.  പത്രസമ്മേളനത്തിൽ  പ്രസിഡന്റ് കെ.വിനീഷ്, സെക്രട്ടറി എം.സുമേഷ്, കൺവീനർ എം.സുനിൽ കുമാർ,  .എം. വിനോദ്‌കുമാർ, വി.കെ. പ്രേമരാജൻ,കെ. രതീഷ്  എന്നിവർ പങ്കെടുത്തു .കണ്ണൂര്കജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.