അനധികൃത മത്സ്യബന്ധനം: 90000 രൂപ പിഴയടപ്പിച്ചു
കണ്ണൂർ: മതിയായ രേഖകളും ലൈസൻസും സുരക്ഷാ ഉപകരണങ്ങളും ഇല്ലാതെ മീൻ പിടിത്തം നടത്തിയ വോയേജർ എന്ന ബോട്ടിന് തൊണ്ണൂറായിരം രൂപ പിഴയിട്ടു.പതിന്നാറ് തൊഴിലാളികളാണ് ബോട്ടിൽ ഉണ്ടായത്.ബോട്ടുടമ കോഴിക്കോട് സ്വദേശി ബീരാൻ കോയക്കാണ് കണ്ണൂർ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് ഫിഷറീസ് ബീന സുകുമാർ പിഴയിട്ടത്,
കഴിഞ്ഞ ദിവസം യന്ത്രതകരാറ് കാരണം കടലിൽ കുടുങ്ങിയ ബോട്ടും തൊഴിലാളികളെയും മറൈൻ എൻഫോഴ്സ്മെന്റ് രക്ഷപ്പെടുത്തി അഴീക്കൽ തുറമുഖത്തെത്തിച്ചിരുന്നു തുടർന്ന് അസി.ഡയരക്ടർ കെ.അജിതയുടെ നേതൃത്വത്തിൽ നടത്തിയ വിശദ പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്.
പിഴയടപ്പിച്ച ശേഷം ബോട്ട് ഉടമയ്ക്ക് കൈമാറുകയും ബോട്ടിലുണ്ടായ മത്സ്യം ലേലത്തിൽ വിറ്റ് അമ്പതിനായിരം രൂപ സർക്കാരിലേക്കടക്കുകയും ചെയ്തു.


കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.