സര്‍സയ്യിദ് കോളേജില്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് തുടക്കമായി

തളിപ്പറമ്പ്: സര്‍സയ്യിദ് കോളേജ് സുവര്‍ണ്ണജൂബിലി ദിനാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന അന്താരാഷ്ട്ര ചലച്ചിത്രമേള ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാ പോള്‍ ഉദ്ഘാടനം ചെയ്തു. സംവിധായകന്‍ ജയരാജ് മുഖ്യാതിഥിയായി. നിരവധി പുരസ്‌കാരങ്ങളും അംഗീകാരവും നേടിയ അമിത് വീ മസൂക്കറുടെ ചിത്രമായ ന്യൂട്ടേണ്‍ ഉദ്ഘാടന പ്രദര്‍ശനത്തോടെയാണ് മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന മേളയ്ക്ക് തുടക്കം കുറിച്ചത്.
   ഇന്ത്യന്‍ ചലചിത്ര രംഗത്തെ കുലപതികളായ റായ്, ഘട്ടക്ക്, ജോണ്‍ എന്നിവരുടെ പേരിലാണ് തീയറ്ററുകള്‍ ഒരുക്കിയിരിക്കുന്നത്. അന്താരാഷ്ട്ര നിലവാരമുള്ള 30 സിനിമകളാണ് പ്രദര്‍ശിപ്പിക്കുക. സമകാലിക ഇന്ത്യന്‍ സിനിമ, സമകാലിക ലോക സിനിമ, ക്ലാസിക്, ഡോക്യുമെന്ററി എന്നീ വിഭാഗങ്ങളായി തിരിച്ചാണ് പ്രദര്‍ശനം നടത്തുന്നത്.
 മലയാള സിനിമ ഇന്ന് വിഭാഗത്തില്‍ പാതി, മറവി, അകത്തോ പുറത്തോ, അതിശയങ്ങളുടെ വേനല്‍, ഏതന്‍, മിന്നാമിനുങ്ങ്, പ്രകാശന്‍,വരം എന്നീ സിനിമകള്‍ പ്രദര്‍ശനത്തിലുണ്ട്. മീറ്റ് ദി ഡയറക്ടര്‍, മീറ്റ് ദി ഫോറം പരിപാടിയും നടക്കും. സംവിധായകന്മാരായ ബിജു, ചന്ദ്രന്‍ നരീക്കോട്, ഷെറി, ജിജു ആന്റണി, അഭിലാഷ് വിജയനും അഭിനേതാക്കളായ സന്തോഷ് കീഴാറ്റൂര്‍, ദിനേശ് പണിക്കര്‍, നിഖില വിമല്‍ എന്നിവര്‍ ചര്‍ച്ച സജീവമാക്കും

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.