സൈ​ന്യ​ത്തി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്; പ്രതിയുടെ അറസ്റ്റ്‌ വിവരം സൈ​നി​ക കേ​ന്ദ്ര​ത്തി​ന് കൈ​മാ​റി

ക​ണ്ണൂ​ർ: സൈ​ന്യ​ത്തി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത കാ​സ​ർ​ഗോ​ഡ് ചീ​മേ​നി ക്ലാ​യി​ക്കോ​ട് ക്തോ​ളൂ​ർ ഹൗ​സി​ൽ ടി.​വി. ബൈ​ജു (32) വി​നെ അ​റ​സ്റ്റ് ചെ​യ്ത വി​വ​രം ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് ബ​ന്ധ​പ്പെ​ട്ട സൈ​നി​ക ആ​സ്ഥാ​ന​ത്തി​ന് കൈ​മാ​റി.
13 വ​ർ​ഷം മു​ന്പ് സൈ​ന്യ​ത്തി​ൽ​നി​ന്ന് ചാ​ടി​പ്പോ​യ ബൈ​ജു സൈ​ന്യ​ത്തി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ കേ​സി​ൽ അ​റ​സ്റ്റി​ലായെ​ന്നു കാ​ണി​ച്ച് ഇ​യാ​ൾ ജോ​ലിചെ​യ്തി​രു​ന്ന നാ​സി​ക് റെ​ജി​മെ​ന്‍റി​ലെ ക​മാ​ൻ​ഡ​ന്‍റി​നാ​ണ് ക​ണ്ണൂ​ർ ടൗ​ൺ ഇ​ൻ​സ്പെ​ക്ട​ർ ടി.​കെ. ര​ത്ന​കു​മാ​ർ മെ​യി​ൽ വ​ഴി സ​ന്ദേ​ശം കൈ​മാ​റി​യ​ത്.
ഇ​തി​നു​പു​റ​മെ ഇ​യാ​ളു​ടെ താ​മ​സ​സ്ഥ​ല​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന ചീ​മേ​നി പോ​ലീ​സി​ന് അ​റ​സ്റ്റ് ചെ​യ്ത​താ​യി കാ​ണി​ച്ച് വി​വ​രം ന​ല്കി​യി​ട്ടു​ണ്ട്. ബൈ​ജു അ​റ​സ്റ്റി​ലാ​യെ​ന്ന വാ​ർ​ത്ത പ​ര​ന്ന​തോ​ടെ ഇ​യാ​ൾ​ക്കെ​തി​രേ കൂ​ടു​ത​ൽ പ​രാ​തി​ക​ളു​മാ​യി ആ​ളു​ക​ൾ രം​ഗ​ത്തെ​ത്തി. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ഏ​ഴ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ​നി​ന്നാ​യി 9.89 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യ​ത്. പ​ത്തു​വ​ർ​ഷ​ത്തോ​ളം സൈ​ന്യ​ത്തി​ൽ ജോ​ലിചെ​യ്തി​രു​ന്ന ബൈ​ജു 13 വ​ർ​ഷം മു​ന്പ് സൈന്യത്തിൽനിന്ന് ചാ​ടി​പ്പോ​കു​ക​യാ​യി​രു​ന്നു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.