നേത്ര പരിശോധന ക്യാമ്പ് നടത്തിമയ്യിൽ: ശ്രീ ശങ്കര വിദ്യാനികേതൻ കുറ്റ്യാട്ടൂർ , മലബാർ ഐ ഹോസ്പിറ്റൽ കണ്ണൂർ, ഫാത്തിമ ക്ലിനിക്ക് മയ്യിൽ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.  ഫാത്തിമ ക്ലിനിക് മെഡിക്കൽ ഓഫീസർ ഡോ. ജുനൈദ് എസ്. പി ഉദ്ഘാടനം ചെയ്തു.   ശ്രീ ശങ്കര വിദ്യാനികേതൻ വിദ്യാലയ സമിതി പ്രസിഡന്റ് കെ. ഗോവിന്ദൻ മാസ്റ്റർ, ക്ഷേമ സമിതി പ്രസിഡന്റ് പി വി. അച്യുതാനന്ദൻ, പി രമേശ് എന്നിവർ സംസാരിച്ചു.
ഡോ. സീമയുടെ നേതൃത്വത്തിൽ നാനൂറോളം കുട്ടികളെയും കുടുംബാംഗങ്ങളേയും പരിശോധിച്ച് രോഗനിർണ്ണയം നടത്തി.


കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.