എടക്കാട് നിന്നും ഒരു കവിതാസമാഹാരം "പുഴമനസ്സ്" ; പ്രകാശനം ചെയ്തത് പ്രശസ്ഥ കവി ബീരാൻകുട്ടി. തുടർന്ന് കേരള ബാല സാഹിത്യ അവാർഡ് ജേതാക്കളെ അനുമോദിച്ചു.

എടക്കാടിൻറെ മണ്ണിൽ പുതിയൊരു ചരിത്രമെഴുതിയ ദിനമായിരുന്നു "പുഴമനസ്സ്"എന്ന എം കെ മറിയുവിൻറെ കവിതാ സമാഹരത്തിൻറെ പ്രകാശനച്ചടങ്ങ് . പതിവ് പ്രതീക്ഷകളെ പിന്തള്ളിയ ജനപങ്കാളിത്തം പരിപാടിയെ ശ്രദ്ധേയവും  പ്രോത്സാഹജനവുമാക്കി
തുടർന്ന് പുസ്ഥക പ്രകാശനം നിർവ്വഹിച്ച പ്രശസ്ഥ കവി ബീരാൻകുട്ടി" ഉജ്വലമായ ഒരു സാഹിത്യ വിരുന്ന് തന്നെ നൽകി .

മലയില്ലാതാകുമ്പോൾ നമ്മൾ നടത്തുന്ന സമരം ഒരു കവി  കവിതയിലൂടെ നിർവ്വഹിക്കുന്നത് സാമൂഹിക സമരങ്ങളാണ്  അതേ അർത്ഥത്തിലാണ് എല്ലാ വിത മാനുഷികതയും ഇല്ലാതാകുന്ന സങ്കീർണമായ കാലഘട്ടമാണിത്  ഒരു മനുഷ്യനും സംസാരിക്കാതിരിക്കാൻ പറ്റാത്ത കാലം  ഒരു മനുഷ്യനും രക്ത സമ്മർദമില്ലാതെ ജീവിക്കാൻ കഴിയാത്ത  കാലം പല തരത്തിലുള്ള ധാർമിക രോഷങ്ങളിൽ ജീവിക്കേണ്ടിവരുന്ന കാലം അത്രയേറെ നൈതികതയും ധാർമികതയും മാനുഷികതയും തകർന്നു കൊണ്ടിരിക്കുകയും വിൽപനച്ചരക്കാക്കുകയും ചെയ്യുന്ന കെട്ടകാലമാണിതെന്ന്  പ്രശസ്ഥകവി വീരാൻകുട്ടി പറഞ്ഞു

 എടക്കാട് എം കെ മറിയുവിൻറെ പുഴമനസ്സ് എന്ന കവിതാ സമാഹരണം പ്രകാശനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം  ഡോക്ടർ എം ജി.മല്ലിക പുസ്ഥകം ഏറ്റുവാങ്ങി

വെറുപ്പിൻറെയും വിദ്വോഷത്തിൻറെയും രാഷ്ടീയം എവിടെയുമെത്തില്ല ഒന്നു ചിരിക്കാൻ നമുക്ക് കഴിയുന്നിടമാണ് സ്നേഹം മനുഷ്യരിൽ കാണേണ്ടതും എന്നാൽ ഇന്നത് അന്യമാകുന്നതും ആ സ്നേഹമാണ് മരത്തിൻറെ ചില്ലകളിൽ ഒരു പാട് കിളികൾ കൂടുകൂട്ടും അവർ നമ്മുടെ സൗഹൃദങ്ങളാണെന്നും ഡോക്ടർ  എം ജി മല്ലിക പറഞ്ഞു പുസ്ഥകം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദഹം

കവിതകൾ നമ്മുടെ കാലത്തെ അടയാളപ്പെടുത്തുന്നതാണെന്ന്  ഡോക്ടർ എ വത്സലൻ പറഞ്ഞു  അവാർഡ് ജേതാക്കൾക് ഉപഹാരം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.

 കടമ്പൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഗിരീശൻ അദ്ധ്യക്ഷത വഹിച്ചു  സതീശൻ മോറായി പുസ്ഥകത്തെ പരിചയപ്പെടുത്തി സംസാരിച്ചു കളത്തിൽ ബഷീർ . സ്വാഗതം പറഞ്ഞു

നമ്മുടെ പ്രദേശത്ത് ഒരു കവിതാ സമാഹാരം ആദ്യമായാണ് പ്രകാശനം ചെയ്യുന്നത്.നൂറിലധികം കവിതകൾ ആനുകാലികങ്ങളിൽ പ്രകാശിതമായിട്ടുണ്ട്  എം,കെ,മറിയുവിൻറേത്  ഉത്തരാധുനിക രചനാ രീതി സ്വയത്തമാക്കിയ  കവിത ഉത്തരാധുനികരിലെ ശ്രദ്ധേയക വി   വീരാൻ കുട്ടി പ്രകാശനം ചെയ്യുന്നതിൽ നമുക്കഭിമാനമുണ്ട്.
തനിമ കലാ സാഹിത്യ വേദി കണ്ണൂർ ജില്ല  വൈസ് പ്രസിഡണ്ട് കൂടിയാണ് എം,കെ, മറിയു,നമ്മുടെ പ്രദേശത്തിന് ഇത് അഭിമാനകരമായ മുഹൂർത്തമാണെന്ന് കളത്തിൽബഷീർ സ്വാഗതപ്രഭാഷണത്തിൽ പറഞ്ഞു .

 ഡോക്ടർ എ.വത്സലൻ  ഉപഹാരസമർപണം നടത്തി എം കെ മറിയു മറുമൊഴിനടത്തി കേരള ബാല സാഹിത്യ അവാർഡ് ജേതാക്കളായ ടി.കെ.ഡി.മുഴപ്പിലങ്ങാട്.അംബുജം.കടമ്പൂർ എന്നിവരെ ചടങ്ങിൽ ആദരിച്ചു  തുടർന്ന് കവിയരങ്ങും നടന്നു ചടങ്ങിൽ  .കണ്ണൂർ പ്രസ് ക്ലബ്ബ് പ്രസിഡണ്ട് എ.കെ.ഹാരിസ്.പ്രശസ്ഥ ചിത്രകാരൻ ജഗേഷ് എടക്കാട്,വാർഡ് മെമ്പർ.വി.കൃഷ്ണൻ,വി.ശ്യാമള,എ.ദിനേശൻ നമ്പ്യാർ,വാർഡ്മെമ്പർ പി.ഹമീദ്.കെ.വി.ജയരാജൻ.എടക്കാട് പ്രേമരാജൻ. എം.കെ.അബൂബക്കർഎന്നിവർ സംസാരിച്ചു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.