മുസ്ലിം ലീഗ് രാജ്യത്തെന്യൂനപക്ഷ വിഭാഗങ്ങളോടൊപ്പം; ബഷീർ അലി ശിഹാബ് തങ്ങൾഎടക്കാട്: എഴുപതാം ആണ്ട് പിന്നിടുന്ന മുസ്ലിം ലീഗ് രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളോടൊപ്പം പീഡിതരോടും രാജ്യത്തിന്റെ നിയമനിർമ്മാണ സഭകളിലൂടെ ഒരു പാട്അവകാശങ്ങൾ നേടിയെടുത്തൊരു പ്രസ്ഥാനം ലോകത്ത്‌ മറ്റൊരു രാഷ്ട്രീയ പാർട്ടിക്കും അവകാശപ്പെടാനില്ലാത്തതാണെന്നും, മുസ്ലിം ലീഗ് വരുംനാളുകളിലും രാജ്യത്തെ ജനങ്ങളോടൊപ്പം പ്രവർത്തിക്കാനുണ്ടാകുമെന്നും ബഷീറലി ഷിഹാബ് തങ്ങൾ പ്രസ്ഥാവിച്ചു. മുഴപ്പിലങ്ങാട് പഞ്ചായത്ത്  പാച്ചാക്കര ശാഖ മുസ്ലിം ലീഗ് കമ്മിറ്റി എടക്കാട് ഹുസ്സൻ മുക്കിൽ മുസ്ലിം ലീഗ് സ്ഥാപകദിനമായ ഇന്ന് സംഘടിപ്പിച്ച രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം യോഗത്തിൽ മണ്ഡലം പ്രസി: വി.കെ.മുഹമ്മദ് അദ്യക്ഷത വഹിച്ചു.പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി.ഹമീദ് മാസ്റ്റർ സ്വാഗതം പറഞ്ഞു.ബഷീറലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്തു. മണ്ഡലം സിക്രട്ടറി എൻ.പി. താഹിർ ഹാജി,കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ എം.പി.മുഹമ്മദലി, മണ്ഡലം ട്രഷറർ ചേരിക്കല്ലിൽ മായിനലി, എ.പി.ഷാഫി, സി.കെ.റഷീദ് മുനീർ പാച്ചാക്കര,സൈനുദ്ധീൻ ഏഴര,എന്നിവർ പങ്കെടുത്തു.
കണ്ണൂര്കജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.