യാത്രക്കാരുടെ ജീവന് വില കൽപ്പിക്കാതെ മൊബൈലുപയോഗിച്ച് ബസ്സോടിക്കുന്ന ഡ്രൈവർ; സംഭവം കണ്ണൂരിൽ

ഇന്ന് രാവിലെ കണ്ണൂർ ചിറക്കുനിയിൽ നിന്ന് പെരളശ്ശേരി അമ്പലത്തിലേക്ക് ബസ്സിൽ സഞ്ചരിച്ച യുവതി പോസ്റ്റ് ചെയ്ത വീഡിയോ വൈറലാവുന്നു.  KL 58 9097 ശ്രീഹരി ബസ്സിൽ യാത്ര ചെയ്യുമ്പോൾ ഡ്രൈവറുടെ എതിരെയുള്ള സീറ്റിലിരുന്ന യുവതി പകർത്തിയ ഫോട്ടോയും വീഡിയോയും .പല തവണ ഡ്രൈവറോട് ഫോൺ വിളിച്ച് ബസ്സ് ഓടിക്കരുത് എന്നു പറഞ്ഞിട്ടും ഡ്രൈവർ കൂട്ടാക്കാതെ അപകട മാംവിധം ഫോൺ വിളിച്ച് നല്ല സ്പീഡിൽ ഡ്രൈവ് ചെയ്യുകയാണുണ്ടായത് .കണ്ടക്ടറോട് പരാതി പെട്ടപ്പോൾ ചിരിച്ച് തള്ളുകയാണ് ചെയ്തത് എന്നും യാത്രക്കാർ പറയുന്നു. ഏകദേശം 15 മിനുട്ടോളം ഫോൺ ചെയ്താണ് ഡ്രൈവ് ചെയ്തത് .നിരവധി യാത്രക്കാരുടെ ജീവന് അപകടമാംവിധം ഫോൺ ചെയ്ത ഡ്രൈവർക്കെതിരെ അധികാരികൾ  നടപടി എടുക്കണമെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.