പരിയാരത്ത് നിന്നും കാണാതായ യുവാവിനെ കർണ്ണാടകയിൽ മരിച്ച നിലയിൽ കണ്ടെത്തി

പരിയാരം: പരിയാരത്ത് നിന്നും കാണാതായ യുവാവിനെ കർണ്ണാടക ബണ്ട്വാളിൽ മരിച്ച നിലയിൽ കണ്ടെത്തി പരിയാരം ഹയർ സെക്കണ്ടറി സ്‌ക്കൂളിന് സമീപത്തെ പോള ഷാജി (39) ആണ് മരണമടഞ്ഞത്.
കെ.എൽ.59.പി. 4645 നമ്പർ പൾസർ ബൈക്കുമായി മിനിഞ്ഞാന്ന് രാവിലെയായിരുന്നു കാണാതായത് മൊബൈൽ ഫോൺ വീട്ടിൽ കിടപ്പുമുറിയിൽ ഉപേക്ഷിച്ച നിലയിൽകണ്ടെത്തി.
ഏക സഹോദരൻ ഷാജു (ബസ് ഡ്രൈവർ) വിന്റെ പരാതിയിൽ പോലീസ് അന്വേഷണം നടത്തി വരുന്നതിന്നിടയിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്.
ദാമോദരൻ കമലാക്ഷി ദമ്പതികളുടെ മകനാണ്.കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.