ഇരിട്ടി സ്വദേശി കുവൈത്തിൽ വാഹനാപകടത്തിൽ മരണപ്പെട്ടുഇരിട്ടി: കുവൈത്തിലുണ്ടായ വാഹന അപകടത്തിൽ ഇരിട്ടി വള്ളിത്തോട് സ്വദേശി മരണപ്പെട്ടു പെരിങ്കരിയിലെ നഞ്ചറോത്ത് ഹൗസിൽപരേതനായ മൊയ്തിൻ – ഖദീസ ദമ്പതികളുടെ മകൻ നഞ്ചറോത്ത് മുജീബ് (28) ആണ് മരണപ്പെട്ടത്. കുവൈത്തിൽ ഡ്രൈവറായി ജോലി ചെയ്യുന്ന മുജീബ് തിങ്കളാഴ്ച കാലത്ത് റോഡ് മുറിച്ചുകടക്കവേ എതിരെ വന്ന വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. രണ്ട് വർഷം മുമ്പാണ് മുജീബ് ജോലിക്കായി കുവൈറ്റിലെത്തിയത്. അവിവാഹിതനാണ്. സഹോദരങ്ങൾ: മഹറൂഫ്, ഫാത്തിമ, സുബൈദ, യുസഫ് (കുവൈറ്റ്) സഫിയ. ചൊവ്വാഴ്ച രാവിലെ 9 മണിക്ക് എയർപോർട്ടിലെത്തിക്കുന്ന മൃതദേഹം വീട്ടിലെത്തിച്ച് ഉച്ചയോടെ വള്ളിത്തോട് പെരിങ്കരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.