പയ്യാമ്പലത്ത് ആന്ധ്ര സ്വദേശി തിരയിൽപെട്ടു മരിച്ചുകണ്ണൂർ പയ്യാമ്പലത്തു കടലിൽ കുളിക്കാനിറങ്ങിയ യുവാവ് തിരയിൽപെട്ടു മരിച്ചു. ആന്ധ്രപ്രദേശ് ശ്രീകാകുളം സ്വദേശിയായ ഈശ്വർ ചൗധരി(27) ആണു മരിച്ചത്. ബെംഗളൂരുവിലെ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന ഈശ്വർ നാലു സുഹൃത്തുക്കളോടൊപ്പം അവധിയാഘോഷിക്കാൻ കണ്ണൂരിലെത്തിയതായിരുന്നു. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു അപകടം. കടലിൽ കുളിക്കാനിറങ്ങിയ ഈശ്വറും സുഹൃത്ത് ജിതിനും തിരയിൽപെട്ടു.

കോസ്റ്റ് ഗാർഡ് ഇരുവരെയും രക്ഷിച്ചു കരയ്ക്കെത്തിച്ചു. ട്രോമാകെയർ വൊളന്റിയർ സി.പി.ബുഷ്റയും ഡോ. കെ.വി.രാഹുലും ചേർന്നു പ്രഥമശ്രുശ്രൂഷ നൽകിയ ശേഷം അഗ്നിശമന സേനയുടെ ആംബുലൻസിൽ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഈശ്വറിനെ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ജിതിൻ അപകടനില തരണം ചെയ്തു. ആന്ധ്രപ്രദേശ് ശ്രീകാകുളം ഹരിപുരം ഭാസ്കർ ചൗധരിയുടെ മകനാണ് മരിച്ച ഈശ്വർ.കണ്ണൂര്കജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.