പയ്യന്നൂരിൽ ലോഡിംങ്ങ് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു.
പയ്യന്നൂർ: ലോഡിംങ്ങ് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. കക്കം പാറ ചെങ്കൽ പണയിൽ ലോഡിംങ്ങ് തൊഴിൽ ചെയ്യുന്ന കുന്നരു മൂകാംബിക പത്ത് സെന്റ് കോളനിയിലെ നാരാംകുളങ്ങര രാമചന്ദ്രനാണ് ( 52 ) കുഴഞ്ഞുവീണ് മരിച്ചത്. സംസ്കാരം ഇന്ന് രാവിലെ 11ന് സെന്റ് പൊതുശ്മശാനത്തിൽ. ജോലികഴിഞ്ഞ് വീട്ടിലെത്തിയരാമചന്ദ്രൻ പതിവുപോലെ കുരിശുമുക്കിലേക്ക് പോകുന്നതിനിടയിലാണ് ഇന്നലെ വൈകുന്നേരം ആറോടെ റോഡരികിൽ കുഴഞ്ഞ് വീണത്.ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതരായ പൊയിൽ കൃഷ്ണന്റേയും നാരാംകുളങ്ങര കാർത്യായണിയുടേയും മകനാണ്.ഭാര്യ: ബീന. മക്കൾ: മനീഷ, ഷാനിമ. മരുമകൻ: ശരത് (മീങ്കുളം). സഹോദരങ്ങൾ: കമല (ഗൾഫ്), പ്രസന്ന, വിജയൻ, കുഞ്ഞികൃഷ്ണൻ.
കണ്ണൂര്കജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.