സ്ത്രീയുമായി സൗഹൃദം കൂടിയ മധ്യവയസ്‌കൻ ഒന്നര പവന്റെ മാല തട്ടിയെടുത്തു
പയ്യന്നൂർ: താലൂക്കാശുപത്രിയിൽ മകളുടെ പ്രസവ ശുശ്രൂഷ ക്കെത്തിയ സ്ത്രീയുമായി സൗഹൃദം കൂടിയ മധ്യവയസ്‌കൻ ഒന്നര പവന്റെ മാല തട്ടിയെടുത്തു.എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള ധനസഹായം വാങ്ങി തരാമെന്ന് വിശ്വസിപ്പിച്ചാണ്‌ ചീമേനി സ്വദേശിനിയായ 53 കാരിയുടെ ഒന്നരപവന്റെ മാല തട്ടിയെടുത്തത്.വ്യാജ മൊബൈൽ നമ്പർ എഴുതി നൽകി സ്ഥലം വിട്ട വിരുതനെ പിന്നീട് കണ്ടെത്താൻ കഴിഞ്ഞില്ല.പിനീട് വീട്ടമ്മ പയ്യന്നൂർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.എസ്.ഐ കെ .പി ഷൈനിന്റെ നേതൃത്വത്തിൽ താലൂക് ആശുപത്രി പരിസരത്തെ നിരീക്ഷണ ക്യാമറകൾ കഴിഞ്ഞ ദിവസം പരിശോധിച്ചുവെങ്കിലും ഇയാളെക്കുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ല .കഴിഞ്ഞ ദിവസം പാപ്പിനിശ്ശേരി സ്വദേശിനിയായ വയോധികയെ അറബിയിൽ നിന്നും ധനസഹായം വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച് സ്വർണമാല വാങ്ങിച്ച് ഇവരെ കണ്ണൂർ ടൗണിൽ തള്ളിയ സംഭാവമുണ്ടായിട്ടുണ്ട്.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.