ആൾമാറാട്ടം: സ​ബ് ര​ജി​സ്ട്രാ​ർ ഉ​ൾ​പ്പെ​ടെ ഏ​ഴു പേ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ക്കാ​ന്‍ കോ​ട​തി ഉ​ത്ത​ര​വ്




ത​ളി​പ്പ​റ​മ്പ്: ആ​ള്‍​മാ​റാ​ട്ട​ത്തി​ലൂ​ടെ സം​സ്ഥാ​ന പാ​ത​യോ​ര​ത്തെ കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന ഭൂ​മി ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ കൈ​ക്കൂ​ലി​ക്കേ​സി​ല്‍ സ​സ്‌​പെ​ന്‍​ഷ​നി​ലു​ള്ള സ​ബ് ര​ജി​സ്ട്രാ​റു​ള്‍​പ്പെ​ടെ ഏ​ഴു പേ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ക്കാ​ന്‍ കോ​ട​തി ഉ​ത്ത​ര​വ്. എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി തു​മ്പ​ശേ​രി റോ​സ്‌​മേ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് ഏ​ഴു​പേ​ര്‍​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ മ​ജി​സ്ട്രേ​റ്റ് നി​കേ​ഷ്‌​കു​മാ​ര്‍ ത​ളി​പ്പ​റ​മ്പ് പോ​ലീ​സി​നു നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.
മാ​ട്ടൂ​ല്‍ നോ​ര്‍​ത്തി​ലെ കെ.​പി.​അ​ബ്ദു​ള്‍​സ​ത്താ​ര്‍, സ്ഥ​ലം വാ​ങ്ങി​യെ​ന്നു പ​റ​യു​ന്ന എ​റ​ണാ​കു​ളം പാ​ലാ​രി​വ​ട്ട​ത്തെ കാ​ര​യി​ല്‍ മു​ത്ത​ലി​ബ്, മാ​ട്ടൂ​ല്‍ നോ​ര്‍​ത്തി​ലെ കൊ​യ​ക്ക​ര പു​തി​യ​പു​ര​യി​ല്‍ കെ.​പി.​അ​ബ്ദു​ള്‍ സ​ത്താ​ര്‍, ആ​ധാ​ര​മെ​ഴു​ത്തു​കാ​ര​ന്‍ എ.​പു​രു​ഷോ​ത്ത​മ​ന്‍, സ​ബ് ര​ജി​സ്ട്രാ​ര്‍ പി.​വി.​വി​നോ​ദ്കു​മാ​ര്‍, ര​ജി​സ്‌​ട്രേ​ഷ​ന്‍ സ​മ​യ​ത്ത് റോ​സ്‌​മേ​രി​യെ തി​രി​ച്ച​റി​ഞ്ഞ് സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ മാ​ടാ​യി​യി​ലെ എ.​രാ​ജേ​ന്ദ്ര​ന്‍, ക​ല്യാ​ശേ​രി​യി​ലെ ക​ള​ത്തി​ല്‍ ദീ​പ, ത​ളി​പ്പ​റ​മ്പി​ലെ കൊ​ഴു​ക്ക​ല്‍ ഇ​സ്മ​യി​ല്‍ എ​ന്നി​വ​ര്‍​ക്കെ​തി​രേ​യാ​ണ് കേ​സ്. കേ​സി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ സ​ബ് ര​ജി​സ്ട്രാ​ർ പി.​വി. വി​നോ​ദ് കു​മാ​ർ ക​ഴി​ഞ്ഞ മാ​സം 14നാ​ണ് കൈ​ക്കൂ​ലി​ക്കേ​സി​ല്‍ പി​ടി​യി​ലാ​യ​തും സ​സ്പെ​ൻ​ഷ​നി​ലാ​യ​തും.
റോ​സ്‌​മേ​രി ഇ​പ്പോ​ള്‍ ബം​ഗ​ളൂ​രു​വി​ലാ​ണ് സ്ഥി​ര​താ​മ​സം. ത​ളി​പ്പ​റ​മ്പ്- ശ്രീ​ക​ണ്ഠ​പു​രം സം​സ്ഥാ​ന പാ​ത​യി​ലെ കു​റു​മാ​ത്തൂ​ര്‍ വ്യ​വ​സാ​യ​മേ​ഖ​ല​യി​ല്‍ റോ​സ്‌​മേ​രി​ക്ക് പൂ​ര്‍​വ​സ്വ​ത്താ​യി ല​ഭി​ച്ച ഏ​ഴേ​കാ​ല്‍ ഏ​ക്ക​ർ ഭൂ​മി​യു​ണ്ട്. ഈ ​ഭൂ​മി സെ​ന്‍റി​ന് 60,000 രൂ​പ നി​ര​ക്കി​ല്‍ കാ​ര​യി​ല്‍ മു​ത്ത​ലി​ബി​ന് വി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. ഒ​രു കോ​ടി രൂ​പ മു​ന്‍​കൂ​റാ​യി ല​ഭി​ച്ച​ശേ​ഷം എ​ഗ്രി​മെ​ന്‍റ് എ​ഴു​താ​മെ​ന്നാ​യി​രു​ന്നു ഇ​രു​കൂ​ട്ട​രു​ടെ​യും ധാ​ര​ണ.
ഇ​ത​നു​സ​രി​ച്ച് 2017 മാ​ര്‍​ച്ച് 18ന് ​ബ​ന്ധ​പ്പെ​ട്ട​വ​ര്‍ 25 ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് ന​ല്‍​കി. ശേ​ഷി​ച്ച അ​ഡ്വാ​ന്‍​സ് തു​ക ഉ​ട​ൻ ന​ല്‍​കാ​മെ​ന്നു​പ​റ​ഞ്ഞ് പോ​യ ഇ​വ​രെ​ക്കു​റി​ച്ച് പി​ന്നി​ട് വി​വ​ര​മൊ​ന്നും ല​ഭി​ച്ചി​ല്ല. മാ​സ​ങ്ങ​ള്‍​ക്കു​ശേ​ഷം കു​ടി​ക്ക​ടം പ​ക​ര്‍​ത്തി​യ​പ്പോ​ഴാ​ണ് വ്യാ​ജ​രേ​ഖ ച​മ​ച്ച് റോ​സ്‌​മേ​രി​യു​ടെ സ്ഥ​ലം ത​ളി​പ്പ​റ​മ്പ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ല്‍ വ​ച്ച് വി​റ്റ​താ​യി അ​റി​യു​ന്ന​ത്. 36 വ​ര്‍​ഷം മു​മ്പാ​ണ് റോ​സ്‌​മേ​രി അ​വ​സാ​ന​മാ​യി ത​ളി​പ്പ​റ​മ്പി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ, റോ​സ്‌​മേ​രി 2016 ഒ​ക്ടോ​ബ​ര്‍ ഒ​ന്നു​മു​ത​ല്‍ 2017 ഏ​പ്രി​ല്‍ നാ​ലു​വ​രെ വി​വി​ധ തീ​യ​തി​ക​ളി​ല്‍ ത​ളി​പ്പ​റ​മ്പ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സി​ലെ​ത്തി സ്ഥ​ലം കൈ​മാ​റി​യെ​ന്നാ​ണ് രേ​ഖ​യി​ലു​ള്ള​ത്. ആ​ധാ​ര​ങ്ങ​ളി​ല്‍ റോ​സ്‌​മേ​രി​യു​ടേ​ത് എ​ന്ന​പേ​രി​ൽ ഒ​ട്ടി​ച്ച ഫോ​ട്ടോ മ​റ്റാ​രു​ടേ​തോ ആ​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് റോ​സ്‌​മേ​രി ത​ളി​പ്പ​റ​മ്പ് ജു​ഡീ​ഷ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹ​ർ​ജി ഫ​യ​ല്‍ ചെ​യ്ത​ത്.





കണ്ണൂര്കജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.