പഴയങ്ങാടിയില്‍ സിപിഎം - ലീഗ് സംഘര്‍ഷം

പഴയങ്ങാടി: ഡിവൈഎഫ് ഐ പ്രവർത്തകന് മർദ്ദനമേറ്റതുമായി ബദ്ധപ്പെട്ടു പഴയങ്ങാടിയിൽ ലീഗ്.സി പി എം പ്രവർത്തകർ ഏറ്റുമുട്ടി.
സി പി എം ലീഗ് ഓഫീസുകൾ അടിച്ചു തകർത്തു
ഇന്നലെ രാത്രിയായിരുന്നു ഡിവൈ എഫ് ഐ നേതാവ് റിഷാദിനെ ഒരു സംഘം ആളുകൾ ക്രൂരമായി മർദ്ദിച്ചത് ഇതിന്റെ തുടർച്ചയാണ് ഇന്ന് നടന്ന അക്രമങ്ങൾ സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ നേതൃത്വം യുവധാര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടയില്‍ വാക്കേറ്റമുണ്ടായിരുന്നു. തുടര്‍ന്ന് ബുധനാഴ്ച രാത്രി 8.15 ഓടെയാണ് അക്രമത്തിന് തുടക്കം. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ റെയില്‍വെ സ്റ്റേഷന് സമീപം താമസിക്കുന്ന എം.എ റിഷാദി(21) ന് ഒരു സംഘം ലീഗ് പ്രവത്തകരുടെ മര്‍ദ്ദനമേറ്റു. പരിക്കേറ്റ റിഷാദിനെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതേ ചൊല്ലി ലീഗ് പ്രവര്‍ത്തകനും മര്‍ദ്ദനമേറ്റു. തുടര്‍ന്ന് സംഘടിച്ചെത്തിയ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ പഴയങ്ങാടി പ്രതിഭാ തിയേറ്ററിന് സമീപത്തെ സിപിഎം ഓഫീസ് അടിച്ച് തകര്‍ത്തു. ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി ഓഫീസ് യുവധാര ക്ലബ്ബ് എന്നിവ പ്രവര്‍ത്തിക്കുന്നത് ഇതേ കെട്ടിടത്തിലാണ്. തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ ബീവി റോഡിലെ ലീഗ് ഓഫീസിന് നേരെയും അക്രമം നടത്തി. ഇതോടെ പഴയങ്ങാടിയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. അക്രമത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പഴയങ്ങാടി എസ്.ഐയും സംഘവും പ്രവര്‍ത്തകരെ വിരട്ടിയോടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പഴയങ്ങാടി പോലീസ് നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.