ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായവരിൽ നാലു പേരെ സിപിഎം പുറത്താക്കി

യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി എസ്.പി.ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായവരിൽ നാലു പേരെ സിപിഎം പുറത്താക്കി. കൊലയാളി സംഘത്തിലുൾപ്പെട്ടവരായി പൊലീസ് പറയുന്ന എം.വി. ആകാശ് എന്ന ആകാശ് തില്ലങ്കേരി (24), മുഴക്കുന്ന് സ്വദേശി സി.എസ്. ദീപ് ചന്ദ് (25), അക്രമികളുടെ വാഹനം ഓടിച്ചിരുന്ന പാലയോട് സ്വദേശി ടി.കെ.അസ്കർ (26), അക്രമികൾക്കു സഹായം നൽകിയ തില്ലങ്കേരി സ്വദേശി കെ.അഖിൽ (23) എന്നിവരെയാണു പുറത്താക്കിയത്. പാർട്ടി നയങ്ങൾക്കു വിരുദ്ധമായി പ്രവർത്തിച്ചതിനാണു നടപടിയെന്നു സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ നിന്ന് അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുത്ത കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഷുഹൈബ് വധക്കേസിൽ ഇതുവരെ 11 പേരാണ് അറസ്റ്റിലായത്. എല്ലാവരും സിപിഎം പ്രവർത്തകരാണ്. ഇപ്പോൾ പുറത്താക്കപ്പെട്ട നാലു പേർ ഒഴികെയുള്ള പ്രതികൾക്ക് ഔദ്യോഗികമായി പാർട്ടി അംഗത്വമില്ലെന്നാണു സൂചന. ഷുഹൈബ് വധത്തിൽ സിപിഎം പ്രവർത്തകർക്കു ബന്ധമുണ്ടെങ്കിൽ പാർട്ടി നടപടിയെടുക്കുമെന്നു സിപിഎം ജില്ലാ നേതൃത്വം നേരത്തേ പ്രഖ്യാപിച്ചിരുന്നു

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.