വി കെ സുലൈമാൻ ഹാജിക്ക്‌ നാടിന്റെ യാത്രാമൊഴി

ചൊക്ലി: കഴിഞ്ഞ ദിവസം മരണപ്പെട്ട
പൗര പ്രമുഖനും മോന്താൽ ഒളവിലം മഹല്ല് ജമാഅത്ത്‌ ജന: സെക്രട്ടറി യുമായ അക്ബർ മൻസിൽ വി കെ
സുലൈമാൻ ഹാജിയുടെ മൃതദേഹം
വൻ ജനാവലിയുടെ സാന്നിധ്യത്തി
ൽ മോന്താൽ ജുമുഅത്ത്‌ പള്ളി ശ്മശാനത്തിൽ ഖബറടക്കി. മത സാമൂഹ്യ വിദ്യാഭ്യാസ രംഗത്ത്‌ നിസ്തുലമായ സേവനങ്ങൾ അർപ്പിച്ച സുലൈമാൻ ഹാജിയുടെ
വിയോഗത്തിൽ മോന്താലിൽ ചേർന്ന
സർവ്വകക്ഷി യോഗം അനുശോചിച്ചു
. എം പത്മനാഭൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഫാറൂഖ്‌ മാസ്റ്റർ, മജീദ്‌ മുസ്ല്യാർ ഏറാമല,ടി ടി കെ ശശി, കെ രതീശ്കുമാർ, പി മൊയ്തു ഹാജി, അഡ്വ - ശുഹൈബ്‌ തങ്ങൾ,
സി കെ രാജൻ , സി കെ രാഘവൻ,
എം സുലൈമാൻ മാസ്റ്റർ,ശറഫുദ്ദീൻ മാസ്റ്റർ , കെ പി പുരുഷു എന്നിവർ പ്രസംഗിച്ചു. ഒളവിലത്ത്‌ നടന്ന അനുശോചന യോഗം പി ഉമർഹാജി
ഉൽഘാടനം ചെയ്തു .എസ്‌ എസ്‌ എഫ്‌ സംസ്ഥാന പ്രസിഡന്റ്‌ ഡോ: പി എ മുഹമ്മദ്‌ ഫാറൂഖ്‌ നഈമി, അഡ്വ: എ എൻ ശംസീർ MLA, എസ്‌ വൈ എസ്‌ ജില്ലവൈസ്‌പ്രസിഡന്റ്‌ മുഹമ്മദ്‌ സഖാഫിചൊക്ലി, മുനീർ നഈമി,പി ഹരീന്ദ്രൻ, വി നാസർ മാസ്റ്റർ,കെ കെ മുഹമ്മദ്‌, എസ്‌ ബി പി തങ്ങൾ തുടങ്ങിയവർപരേതന്റെ വസതി സന്ദർശ്ശിച്ചു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments:

Post a Comment

Advertisement

Powered by Blogger.