സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളെ തിരഞ്ഞെടുത്തുകണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളെ തിരഞ്ഞെടുത്തു.

സി കൃഷ്ണന്‍ എംഎല്‍എ, വി നാരായണന്‍, ഒവി നാരായണന്‍, കെഎം ജോസഫ് തുടങ്ങി നാല് മുതിര്‍ന്ന് നേതാക്കളെ സെക്രട്ടറിയേറ്റ് ചുമതലയില്‍ നിന്ന് നീക്കി.
പി. ജയരാജന്‍, എം. പ്രകാശന്‍ മാസ്റ്റര്‍, എം. സുരേന്ദ്രന്‍, വത്സന്‍ പനോളി, എന്‍. ചന്ദ്രന്‍, കാരായി രാജന്‍, ടി.ഐ. മധുസൂദനന്‍, പി. ഹരീന്ദ്രന്‍, ടി.കെ. ഗോവിന്ദന്‍ മാസ്റ്റര്‍, പി. പുരുഷോത്തമന്‍, പി.വി. ഗോപിനാഥ് എന്നിവരടങ്ങുന്ന 11 അംഗ ജില്ലാ സെക്രട്ടറിയേറ്റിയാണ് തിരെഞ്ഞടുത്തത്.

സി.പി.ഐ(എം) കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗം എം.വി. ജയരാജന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലാ സെക്രട്ടറിയേറ്റിനെ ഐക്യകണ്‌ഠേനയാണ് തെരഞ്ഞെടുത്തത്. യോഗത്തില്‍ സി.പി.ഐ(എം) പി.ബി അംഗങ്ങളായ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജന്‍, പി.കെ. ശ്രീമതി ടീച്ചര്‍, കെ.കെ. ശൈലജ ടീച്ചര്‍, സംസ്ഥാന കമ്മിറ്റി അംഗം എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.


കണ്ണൂര്കജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.