മുന്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറിയും മികച്ച പാര്‍ലമെന്റേറിയനുമായിരുന്ന സി.കെ ചന്ദ്രപ്പനെ അനുസ്മരിച്ചു







നാറാത്ത്: സി.പി.ഐ നാറാത്ത് ബ്രാഞ്ച് പ്രവര്‍ത്തകര്‍,  മുന്‍ സി.പി.ഐ.സംസ്ഥാന  സെക്രട്ടറിയും മികച്ച പാര്‍ലമെന്റേറിയനുമായിരുന്ന സി.കെ ചന്ദ്രപ്പനെ അനുസ്മരിച്ചു. അനുസ്മരണ സമ്മേളനം മണ്ഡലം സെക്രട്ടറി കെ.വി.ഗോപിനാഥ് ഉല്‍ഘാടനം ചെയ്തു. എ. വേലായുധന്‍ അദ്ധ്യക്ഷനായിരുന്നു. ടി. സി. സ്മാരക വായനശാലസെക്രട്ടറി സി.ടി.ബാബുരാജ് അനുസ്മരണ പ്രഭാഷണം നടത്തി.      അഖിലേന്ത്യാ കിസാന്‍സഭയുടെ ദേശീയ പ്രസിഡണ്ട്, സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റംഗം, പാര്‍ലമെന്റ് മെമ്പര്‍ എന്നീ നിലകളില്‍ അദ്ദേഹം സ്വീകരിച്ച മാതൃകാപരമായ പ്രവര്‍ത്തനങ്ങളും വിനയവും ലാളിത്യവും നിറഞ്ഞ ശരീര ഭാഷയും പൊതു പ്രവര്‍ത്തകര്‍ക്ക് ഒരു പാഠപുസ്തകമാണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.
പ്രശസ്ത സാഹിത്യകാരന്‍ എം.സുകുമാരന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ടി.സി. ഗോപാലകൃഷ്ണന്‍, രാജന്‍ ആലക്കാം പടി. പ്രമീള രാജന്‍, പി.സുരേന്ദ്രന്‍ മാസ്റ്റര്‍, പി.എന്‍.രാജേഷ് കുമാര്‍, ഷൈമ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.



കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.