ബോംബ് നിർമാണം നടക്കുന്നുണ്ടെന്ന് സൂചന; പയ്യന്നൂർ രാമന്തളിയിൽ പോലീസിന്റെ വ്യാപക റെയ്ഡ്
പയ്യന്നൂർ:രാമന്തളി ചിറ്റടിയിൽ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ബോംബിനായി തെരച്ചിൽ തുടരുന്നു.കഴിഞ്ഞ കുറച്ചു നാളുകളായി ചിറ്റടി മേഖലയിൽ രാത്രികാലത്ത് സ്ഫോടന പരമ്പര അരങ്ങേറിയ സാഹചര്യത്തിലാണ് ബോംബ് നിർമ്മാണം നടക്കുന്നുണ്ടെന്ന സൂചനയെ തുടർന്ന് പോലീസ് സംഘം റെയ്ഡിനെത്തിയത്.
വ്യാഴാഴ്ച രാവിലെ കണ്ണൂരിൽ നിന്നെത്തിയ ബോംബ് സ്‌ക്വാഡ് എസ്.ഐ ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം സമീപത്തെ ചെങ്കൽ പണകളിലും കുറ്റിക്കാടുകളിലും പരിശോധന നടത്തി.രാത്രികാലങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ നടക്കുന്നത് പരിസരവാസികൾ ഭീതിയോടെയാണ് കാണുന്നത്.കഴിഞ്ഞ മാസം റെയ്ഡിനെത്തിയ ബോംബ് സ്‌ക്വാഡ് സംഘം പ്രദേശത്ത് ബോംബ് നിർമ്മാണവും പരിശീലനവും നടക്കുന്നതായി സ്ഥിരീകരിച്ചിരുന്നു.


കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.