തലശേരി ധർമ്മടം മുഴപ്പിലങ്ങാട് എടക്കാട് ഭാഗങ്ങളിൽ മാസങ്ങളോളം ജനങ്ങളെ ഭീതിയിലാഴ്ത്തി രാത്രികാലങ്ങളിൽ കവർച്ച നടത്തി അറസ്റ്റിൽ ആയ ബ്ലാക്ക്മാൻ വീണ്ടും ഇതേ സ്ഥലങ്ങളിൽ ചുറ്റി കറങ്ങുന്നതായി റിപ്പോർട്ട്‌.

തലശേരി ധർമ്മടം മുഴപ്പിലങ്ങാട് എടക്കാട് ഭാഗങ്ങളിൽ  മാസങ്ങളോളം ജനങ്ങളെ ഭീതിയിലാഴ്ത്തി രാത്രികാലങ്ങളിൽ കവർച്ച നടത്തി അറസ്റ്റിൽ ആയ ബ്ലാക്ക്മാൻ വീണ്ടും  ഇതേ സ്ഥലങ്ങളിൽ ചുറ്റി കറങ്ങുന്നതായി റിപ്പോർട്ട്‌.  കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ 25 ലേറെ കേസുകളിൽ പ്രതിയായ രാജപ്പന്റെ നേതൃത്വത്തിൽ 10 പേരടങ്ങുന്ന കവർച്ച സംഘമാണ് പ്രവർത്തിക്കുന്നത് .എടക്കാട് കടമ്പൂരിലെ കളപ്പുറത്ത് കുനിയിൽ രമ്യയുടെ മാലയും പണവും കവർന്ന കേസിലാണ് രാജപ്പനെ അവസാനമായി അറസ്റ്റ് ചെയ്തത്.
ഷർട്ടും മുണ്ടും ഊരി അരയിൽ കെട്ടിയ ശേഷം ട്രൗസർ ധരിച്ചാണ് രാജപ്പൻ കവർച്ചക്കെത്തുക. ആദ്യം ഈ വേഷത്തിൽ രാത്രികാലങ്ങളിൽ നാട്ടിലിറങ്ങി നടന്ന് ആളുകളിൽ ഭീതി സൃഷ്‌ടിച്ച ശേഷമാണ് ഇയാൾ കവർച്ച നടത്തിയിരുന്നത്.
2008 ൽ അന്നത്തെ തലശേരി സിഐയായിരുന്ന യു.പ്രേമന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പട്ടാപ്പകൽ നാട്ടുകാർ നോക്കി നിൽക്കെ സിനിമാ സ്റ്റൈലിൽ ജില്ലാ  മൽ പിടുത്ത ത്തിലൂടെയാണ് രാജപ്പനെ കീഴടക്കിയത്.
രാജപ്പൻ ഉൾപ്പെടെയുള്ള എട്ടംഗ കവർച്ച സംഘത്തെ അറസ്റ്റ് ചെയ്തിരുന്നു. അന്ന് മുഴപ്പിലങ്ങാട് താമസിച്ചായിരുന്നു ഈ സംഘം കവർച്ച നടത്തിയിരുന്നത്. 24 വർഷം കഠിന തടവിനാണ് രാജപ്പനേയും സംഘത്തേയും അന്ന് വിവിധ കേസുകളിലായി തലശേരി കോടതി ശിക്ഷിച്ചത്. തുടർന്ന് ഇവർ ഹൈക്കോടതിയെ സമീപിക്കുകയും ശിക്ഷ ഏഴു വർഷമായി കുറയ്ക്കുകയുമായിരുന്നു.
2013 ൽ പുറത്തിറങ്ങിയ രാജപ്പൻ മുഴപ്പിലങ്ങാട് നിന്നും വയനാട്ടിലേക്ക് കൂടുമാറുകയും വീണ്ടും കൊള്ള നടത്തിവരികയുമായിരുന്നു. മീനങ്ങാടിയിൽ ബ്ലാക്ക്മാൻ ചമഞ്ഞ് കവർച്ച നടത്തി ജനങ്ങളിൽ ഭീതി സൃഷ്‌ടിച്ച രാജപ്പനെ ഒടുവിൽ നാട്ടുകാർ സംഘടിച്ച് പിടികൂടി. തുടർന്ന് മൂന്ന് വർഷം കോടതി ശിക്ഷിക്കുകയും കണ്ണൂർ സെൻട്രൽ ജയിലിലടക്കുകയും ചെയ്തു. നവംമ്പർ 15ന് ശിക്ഷ കഴിഞ്ഞ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പുറത്തിറങ്ങിയ രാജപ്പൻ പുതുവർഷത്തിൽ എടക്കാട് കവർച്ച നടത്തുകയും പോലീസിന്റെ വലയിലാകുകയുമായിരുന്നു.കണ്ണൂർ ജില്ലയിലെ മലയോരങ്ങളിലുൾപ്പെടെ ബ്ലാക്ക്മാൻ ചമഞ്ഞ് ഭീതി പരത്തിയിരുന്നത് താനുൾപ്പെടെയുള്ള സംഘമാണെന്ന് അന്ന്  രാജപ്പൻ പോലീസിന് മൊഴി നല്കിയതുമാണ്. രാത്രികാലങ്ങളിൽ എല്ലാവരും ജാഗ്രത പാലിക്കുക.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.