മോഷ്ടിച്ച ബൈക്കുമായി സഞ്ചരിക്കുകയായിരുന്ന രണ്ടു വിദ്യാർഥികൾ മട്ടന്നൂർ പൊലീസിന്റെ പിടിയിലായി

മട്ടന്നൂർ∙ മോഷ്ടിച്ച ബൈക്കുമായി സഞ്ചരിക്കുകയായിരുന്ന രണ്ടു വിദ്യാർഥികൾ മട്ടന്നൂർ പൊലീസിന്റെ പിടിയിലായി. പൊറോറ സ്വദേശിയായ 17 വയസ്സുകാരനെയും പ്ലസ് ടു വിദ്യാർഥിയായ എം.അജ്മലി(19)നെയുമാണ് മട്ടന്നൂർ എസ്ഐ കെ.രാജീവ് കുമാറും സംഘവും ചേർന്നു അറസ്റ്റ് ചെയ്തത്. മട്ടന്നൂർ–ഇരിട്ടി റോഡിൽ പാലോട്ടുപള്ളിക്കു സമീപം പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഘം പിടിയിലായത്‌.

പൊലീസ് കൈ കാണിച്ചിട്ടും നിർത്താതെ പോയ ബൈക്കിനെ പിന്തുടർന്ന പൊലീസ് മട്ടന്നൂർ ഐബി പരിസരത്തു വച്ചാണ് ഇരുവരെയും പിടികൂടിയത്. ബൈക്ക് ഐബി പരിസരത്ത് നിർത്തിയിട്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇവരെ പൊലീസ് പിടികൂടുകയായിരുന്നു. ബൈക്കിന്റെ നമ്പർ പൊലീസ് പരിശോധനയിൽ കാറിന്റെ നമ്പറാണെന്നു കണ്ടതിനെ തുടർന്നു ചോദ്യം ചെയ്തപ്പോഴാണ് ബൈക്ക് മോഷ്ടിച്ചതാണെന്നു തെളിഞ്ഞത്. ജനുവരി 28നു കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നു മോഷണം പോയ കല്യാശ്ശേരി സ്വദേശി ലത്തീഫിന്റേതാണ് ബൈക്ക് എന്ന് പൊലീസ് അറിയിച്ചു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.