പഴയങ്ങാടി താവത്ത് മുഖം മൂടി സംഘം ബാര്‍ അടിച്ചു തകര്‍ത്തു

 കണ്ണപുരം: പഴയങ്ങാടി താവത്ത് സംഘടിച്ചെത്തിയ ഇരുപത് അംഗ സംഘം മദ്യശാല അടിച്ചു തകര്‍ത്തു. ഇന്നലെ രാത്രി 11 മണിയോടെയാണ് അക്രമം. തലേ ദിവസം മദ്യം വിളമ്പുന്നതിനെ ചൊല്ലി ഉണ്ടായ തര്‍ക്കമാണ് കാരണം.
മുഖം മൂടി ധരിച്ചെത്തിയ സംഘമാണ് ബാറില്‍ കയറി അക്രമം നടത്തിയത്. കൗണ്ടറും മുന്‍വശത്തെ ഗ്ലാസുകളും തകര്‍ത്ത സംഘം തടയാന്‍ ചെന്ന ജീവനക്കാരെ അടിച്ചു പരിക്കേല്പിക്കുകയും കൗണ്ടറിലുളള പണം കവർച്ച ചെയ്യുകയും ചെയ്തു. വിവരമറിഞ്ഞ് കണ്ണപുരം പോലീസ് സ്ഥലത്ത് എത്തുമ്പോഴെക്കും അക്രമികള്‍ കടന്നു കളഞ്ഞു. കണ്ണപുരം എസ്.ഐ ശ്രീജേഷും സംഘവും ബാറിലെ നിരീക്ഷണ ക്യാമറ പരിശോധിച്ചു. പരിക്കേറ്റ ജീവനക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ബാര്‍ മാനേജരുടെ പരാതിയില്‍ പോലിസ് അന്വേഷണം തുടങ്ങി.
കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.