ഗ്രാമീൺ ബാങ്ക് ജീവനക്കാരുടെ പണിമുടക്ക‌് ആരംഭിച്ചുകണ്ണൂർ :  ഗ്രാമീൺ ബാങ്ക് സ്വകാര്യവൽക്കരണ നീക്കം ഉപേക്ഷിക്കണമെന്ന‌് ആവശ്യപ്പെട്ട‌്  സംസ്ഥാനവ്യാപകമായി ത്രിദിന പണിമുടക്ക‌് ആരംഭിച്ചു. ഗ്രാമീൺ ബാങ്ക് ജീവനക്കാരുടെ ഐക്യവേദി  നേതൃത്വത്തിലാണ‌്  പ്രക്ഷോഭം.  ജില്ലയിലെ മുഴുവൻ ശാഖകളും അടഞ്ഞു കിടന്നു. പണിമുടക്കിയ ജീവനക്കാർ ഗ്രാമീൺ ബാങ്കിന്റെ കണ്ണൂർ മെയിൻ ശാഖയ്ക്ക് മുന്നിൽ പൊതുയോഗം സംഘടിപ്പിച്ചു. യുഎഫ‌്ബിയു കൺവീനർ എൻ വി ബാബു
ഉദ്ഘാടനംചെയ്തു. കെ ആർ സരളാഭായി, ജി വി ശരത് ചന്ദ്രൻ, അമൽ രവി എന്നിവർ സംസാരിച്ചു.   പ്രകടനവും നടത്തി. സമാപന പൊതുയോഗത്തിൽ കെ ജി സുധാകരൻ, പി രാജേഷ്, ഇ പി പങ്കജാക്ഷൻ, കെ സി സുമേഷ് എന്നിവർ സംസാരിച്ചു.
  ചൊവ്വാഴ‌്ച  കണ്ണൂർ, പയ്യന്നൂർ, തളിപ്പറമ്പ‌്, തലശേരി എന്നിവിടങ്ങളിൽ പ്രകടനം നടത്തും.   ബുധനാഴ‌്ച കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ ജീവനക്കാരുടെ ധർണ സംഘടിപ്പിക്കും.
ഗ്രാമീൺ ബാങ്ക് ജീവനക്കാർക്ക് പെൻഷൻ അനുവദിക്കുക, ആശ്രിത നിയമനം മുൻകാല പ്രാബല്യത്തോടെ പുനഃസ്ഥാപിക്കുക, കംപ്യൂട്ടർ ഇൻക്രിമെന്റ് അനുവദിക്കുക, സ്പോൺസർ ബാങ്കിലെ സർവീസ് റെഗുലേഷൻ ഗ്രാമീൺ ബാങ്കിൽ നടപ്പിലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ‌് സമരം.കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.