നാളെ വനിതാ ദിനത്തിൽ ബ്ലഡ് ഡോണേഴ്സ് കേരള കണ്ണൂരിൽ വനിതകൾക്കായി നാലിടത്തു രക്തദാന ക്യാമ്പ് സംഘടിപ്പിക്കും

മാർച്ച് 08 അന്താരാഷ്ട്ര വനിത ദിനം
ദേശത്തിന്റെ അതിരുകൾക്കപ്പുറത്ത്, ലോകത്തെമ്പാടുമുള്ള വനിതകൾക്കായി ഒരു ദിനം. വനിതാ ശാക്തീകരണത്തിൽ ലോകം വളരെ അധികം മുന്നോട്ടു കുതിക്കുമ്പോൾ തന്നെ പലതിലും പിന്നോട്ട് തന്നെ ആണ് അതിൽ ഒന്നാണ് സ്ത്രീകളുടെ ആരോഗ്യം  ആരോഗ്യമുള്ള സ്ത്രീക്ക് മാത്രമേ ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കാൻ കഴിയുകയുള്ളു അത് പോലെ തന്നെയാണ് രക്ത ദാനത്തിൽ സ്ത്രീകളുടെ പങ്കും ഇന്ത്യയിൽ മൊത്തം നടക്കുന്ന രക്ത ദാനത്തിൽ 6% ത്തിൽ താഴെ ആണ് സ്ത്രീകളുടെ രക്തദാനം. കേരളത്തിൽ ആവട്ടെ അതിലും കുറവാണു സ്ത്രീ ദാതാക്കൾ. രക്ത ദാനത്തെ കുറിച്ചുള്ള അബദ്ധ ധാരണകൾ ആരോഗ്യ പ്രശ്നങ്ങൾ, ഹീമോഗ്ലോബിൻ കുറവ് എന്നിവയും ഈ കുറവിന് കാരണം ആവുന്നു. സ്ത്രീകളുടെ ഇടയിൽ രക്ത ദാനത്തെ കുറിച്ച് അവബോധം ഉണ്ടാക്കുവാനും അത് വഴി അവരെ രക്തദാന രംഗത്ത് ഉയർത്തി കൊണ്ട് വരുവാനുമായി ഈ വരുന്ന മാർച്ച് 8 വനിത ദിനത്തിൽ ബ്ലഡ്‌ ഡോണർസ് കേരളയുടെ കണ്ണൂർ ജില്ല കമ്മിറ്റിയുടെ വനിത വിഭാഗമായ ബ്ലഡ്‌ ഡോണർസ് കേരള ഏഞ്ജൽസ് കണ്ണൂരിലെ കൃഷ്ണ മേനോൻ സ്മാരക വനിത കോളേജ്, ചിന്മയ ആർട്സ് ആൻഡ് സയൻസ് കോളേജ് ചാല ,മൊറാഴ ആർട്സ് ആൻഡ് സയൻസ് കോളേജ് ,  ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർസ് എഡ്യൂക്കേഷൻ തലശ്ശേരി എന്നി  4 കേന്ദ്രങ്ങളിൽ വനിതകൾക്കയി രക്ത ദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നു കണ്ണൂർ സോണൽ ബ്ലഡ്‌ ബാങ്ക്, തലശേരി ജനറൽ ഹോസ്പിറ്റൽ ബ്ലഡ്‌ ബാങ്ക്, മലബാർ കാൻസർ സെന്റർ ബ്ലഡ്‌ ബാങ്ക്, പരിയാരം മെഡിക്കൽ കോളേജ് ബ്ലഡ്‌ ബാങ്ക്   അതിനു പുറമെ കണ്ണൂർ ജില്ലയിലെ മറ്റു രക്ത ബാങ്കുകളിലും രക്ത ദാനം നടത്തുന്നു.  കഴിഞ്ഞ വർഷം സംഘടിപ്പിച്ച ക്യാമ്പിൽ 155 വനിതകളാണ് രക്ത ദാനം നടത്തിയത്

കണ്ണൂർ കൃഷ്ണ മേനോൻ കോളേജിൽ നടക്കുന്ന ചടങ്ങ് രാവിലെ 10 മണിക്ക് ബ്ലോക്ക്‌ ഡവല്പ്മെന്റ് ഓഫീസർ സി ആയിഷ ഉൽഘാടനം ചെയുന്നു ചടങ്ങിൽ ബ്ലഡ്‌ ഡോണർസ് കേരള സ്ഥപകൻ വിനോദ് ഭാസ്കർന്റെ സഹധർമ്മിണി ഉഷ വിനോദ്നെ ആദരിക്കുന്നു

തലശ്ശേരി ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ നടക്കുന്ന ചടങ്ങ് രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യം സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ ടി ടി റംല ഉൽഘാടനം  ചെയുന്നു ചടങ്ങിൽ മാളിയേക്കൽ മറിയുമ്മയെ ആദരിക്കുന്നു

ചാല ചിന്മയ ആർട്സ് ആൻഡ് സയൻസ്  കോളേജിൽ നടക്കുന്ന ചടങ്ങ് രാവിലെ 10 മണിക്ക് പി എം സൂര്യ   (കോഴിക്കോട് അസിസ്റ്റന്റ് പ്രൊജക്റ്റ്‌ ഓഫീസർ വുമൺ ഡവല്പ്മെന്റ് )ഉൽഘാടനം ചെയുന്നു ചടങ്ങിൽ ജല റാണി ടീച്ചറെ ആദരിക്കുന്നു


മൊറാഴ ആർട്സ്  ആൻഡ് സയൻസ് കോളേജിൽ  നടക്കുന്ന ചടങ്ങ് രാവിലെ 10 മണിക്ക് ഉഷ സി ആ ർ (സ്പെഷ്യൽ തഹസിൽദാർ തളിപറമ്പ് )ഉൽഘാടനം ചെയുന്നു ചടങ്ങിൽ സനിദ്യ യെ ആദരിക്കുന്നു
ക്യാമ്പ്കളിൽ രക്തം നല്കാൻ തയ്യാർ ഉള്ള വനിതകൾ ബന്ധപ്പെടുക

കണ്ണൂർ
7025269420
ആഗസ്ത്യ ദേവി

തലശ്ശേരി
7025269408
ബുഷ്‌റ

ചാല
7025269422
ശില്പ

Morazha
7025269409
ശ്രേയ

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.