താവക്കരയിൽ അക്രമവും പിടിച്ചുപറിയും സ്ത്രീ ഉൾപ്പടെ നാലംഗസംഘം അറസ്റ്റിൽ


കണ്ണൂർ ട്രെയിൻ ഇറങ്ങി നടന്നു പോകുകയായിരുന്ന ലോറി ഡ്രൈവർ രജിത്ത് (മാതമംഗലം) നെ ആക്രമിച്ച് കവർച്ച നടത്താൻ ശ്രമിച്ചതിന് സ്ത്രീ ഉൾപ്പെടെ നാലംഗ സംഘം അറസ്റ്റിൽ.
ചെറുകുന്നിലെ കെ. രജിത(29), മണ്ണാര്‍ക്കാട്ടെ പുറമ്പോക്കില്‍ ശിവകുമാര്‍ (39), പാപ്പിനിശ്ശേരിയിലെ പണ്ണേരി സുനില്‍ (55), എളയാവൂരിലെ എം.വി.അജിത് (53) എന്നിവരാണ് ഇന്നു രാവിലെ
ടൗൺ പോലീസ് എസ്.ഐ ശ്രീജിത്ത് കോടേരിയും സംഘവും അറസ്റ്റ് ചെയ്തത് .

  മാതമംഗലം കക്കറ കിഴക്കോട്ട് ഹൗസില്‍ രാജേഷിനെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി കീശയില്‍ നിന്ന് പണമടങ്ങിയ പേഴ്‌സും മൊബൈല്‍ ഫോണും തട്ടിപ്പറിക്കുന്നതിന്നിടയിൽ രക്ഷപ്പെട്ട്  അടുത്തുള്ള ഒരാളോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് ഇയാള്‍ പോലീസില്‍ അറിയിക്കുകയും പോലീസ് പിടികൂടുകയുമായിരുന്നു.

താവക്കര റെയില്‍വേ സ്റ്റേഷന്റെ ആളൊഴിഞ്ഞ പ്രദേശങ്ങള്‍ സാമൂഹ്യ വിരുദ്ധർ താവളമാക്കിയിരിക്കയാണ്, ഇത് വഴി തനിച്ചു പോകുന്നവരെയാണ് സംഘം പ്രധാനമായും ലക്ഷ്യം വെക്കുന്നത്.കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.