മദ്യലഹരിയിൽ ക്രൈം​ബ്രാ​ഞ്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഗു​ഡ്സ് ഓ​ട്ടോ​ അ​ടി​ച്ചു​ത​ക​ർ​ത്തു




ശ്രീ​ക​ണ്ഠ​പു​രം: ക്രൈം​ബ്രാ​ഞ്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഓ​ടി​ച്ച കാ​ർ ഗു​ഡ്സ് ഓ​ട്ടോ​റി​ക്ഷ​യി​ലി​ടി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ വാ​ക്ക് ത​ർ​ക്ക​ത്തി​നി​ടെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഓ​ട്ടോ​റി​ക്ഷ അ​ടി​ച്ചു ത​ക​ർ​ത്തു. സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന നാ​ട്ടു​കാ​ർ ഇ​യാ​ളെ പി​ടി​കൂ​ടി പോ​ലീ​സി​ലേ​ൽ​പ്പി​ച്ചു.ഇയാൾ മദ്യലഹരിയിലാണെന്ന് നാട്ടുകാർ കണ്ടെത്തി. ശ്രീ​ക​ണ്ഠ​പു​രം സി​ഐ വി.​വി. ല​തീഷ് അ​ക്ര​മം ന​ട​ത്തി​യ ഐ​ച്ചേ​രി​യി​ലെ പ്ര​ദീ​പ​നെ (42) അ​റ​സ്റ്റ് ചെ​യ്തു.
ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി 9.30 ഓ​ടെ കാ​വു​മ്പാ​യി​യി​ലാ​യി​രു​ന്നു സം​ഭ​വം. കാ​വു​മ്പാ​യി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഇ​യാ​ളു​ടെ കാ​ർ എ​തി​രേ വ​ന്ന പ​ഴ​യ​ങ്ങാ​ടി​യി​ലെ ഉ​പ്പാ​ല​ക്ക​ണ്ടി ഷ​ഫീ​ഖി​ന്‍റെ ഗു​ഡ്സ് ഓ​ട്ടോ​റി​ക്ഷ​യി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു​ണ്ടാ​യ വാ​ക്ക് ത​ർ​ക്ക​ത്തി​നി​ടെ​യാ​ണ് ഇ​യാ​ൾ ഓ​ട്ടോ​റി​ക്ഷ​യു​ടെ ഗ്ലാ​സു​ക​ൾ ത​ക​ർ​ത്ത​ത്.




കണ്ണൂര്കജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.