കണ്ണൂരിൽ വിസ തട്ടിപ്പ് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ.മലേഷ്യയിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും വിസ വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ പ്രതിയെ കണ്ണൂർ ടൗണ് എസ്.ഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തു.
അഴീക്കോട് സ്വദേശിയായ തേജസ്സിന്റെ പരാതിയിലാണ് ഷിജുവിനെ അറസ്റ്റ് ചെയ്തത്. വിസ വാഗ്ദാനം ചെയ്ത് ആദ്യം പാസ്പോർട്ട് വാങ്ങി വെക്കുകയും തുടർന്ന് സ്റ്റാമ്പിങ്ങ് , മെഡിക്കൽ, തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് ഇരുപതിനായിരം , പതിനഞ്ചായിരം തുടങ്ങി വാങ്ങുകയാണ് പതിവ്. ബാലുശ്ശേരി സ്വദേശിയായ പ്രതിയിൽ നിന്നും പത്തോളം പാസ്പോർട്ടുകളും കണ്ടെടുത്തു ഇയാൾക്കെതിരെ സമ്മാനമായി ബാലുശ്ശേരി പോലീസ് സ്റ്റേഷനിലും കേസ് നിലവിലുണ്ട്. സംഘത്തിൽ എസ്ഐയെ കൂടാതെ സഞ്ജയ് വിജേഷ് സജിത്ത് എന്നിവരുമുണ്ടായിരുന്നു.
പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

 കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.