കോലത്ത്‌വയൽ മനോജ് വധം; ഒരു ബി ജെ പി പ്രവര്‍ത്തകന്‍കൂടി അറസ്റ്റില്‍

2011 ജനുവരി 17ന് രാത്രി 8 മണിക്ക് പാപ്പിനിശ്ശേരി കോലത്ത് വയലിലെ ബസ് സ്റ്റോപ്പിലിരിക്കുകയായിരുന്ന മനോജിനെ കൊലപ്പെടുത്തിയ കേസിൽ തളിപ്പറമ്പ് പുളിപ്പറമ്പിലെ അത്തായക്കുന്ന് വളപ്പില്‍ എ വി പുരുഷോത്തമനെയാണ് ടൗണ്‍ സി ഐ ടി കെ രത്‌നകുമാറും സംഘവും അറസ്റ്റ് ചെയ്തത്. കേസില്‍ നേരത്തെ 6 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ സംഭവത്തില്‍ പ്രതികളായി 9 പേരുണ്ടായിരുന്നുവെന്ന വിവരത്തെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ സുനില്‍ എന്നയാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ഇയാളില്‍ നിന്നും ലഭിച്ച സൂചനയില്‍ പുരുഷോത്തമനോട് പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയെങ്കിലും അതിന് ശേഷം ഇയാള്‍ നാട്ടില്‍ നിന്നും മുങ്ങി നടക്കുകയായിരുന്നു.
ഇന്നലെ രാത്രി ഇരിക്കൂര്‍ പെരുവളപ്പ് പറമ്പിലുള്ള ഭാര്യവീട്ടില്‍ പുരുഷോത്തമന്‍ എത്തിയിട്ടുണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണസംഘം വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. മനോജ് നേരത്തെ ബി ജെ പി പ്രവര്‍ത്തകനായിരുന്നു. പിന്നീടാണ് പാര്‍ട്ടിവിട്ടത്. സി ഐക്ക് പുറമെ സിവില്‍ പോലീസ് ഓഫീസര്‍മാരായ രഞ്ചിത്ത്, സ്‌നേഹേഷ്, സജിത്ത് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.