ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ടുപേർക്കു പരുക്ക്
തളിപ്പറമ്പ് : ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു തലകീഴായി മറിഞ്ഞ് രണ്ടുപേർക്കു പരുക്കേറ്റു. മുയ്യം പി.കൃഷ്ണൻ, ഡ്രൈവർ ലിനു എന്നിവരെയാണ് പരുക്കുകളോടെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചയ്ക്ക് തളിപ്പറമ്പിലേക്കു വരികയായിരുന്ന ഓട്ടോറിക്ഷ മുയ്യം ബാവുപ്പറമ്പിൽ ഇറക്കത്തിൽ നിയന്ത്രണംവിട്ട് തലകീഴായി മറിയുകയായിരുന്നു. പിന്നീട് റോഡരികിലുള്ള മരത്തിൽ തങ്ങിയാണ് നിന്നത്. മൂന്ന് യാത്രക്കാരും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. അദ്ഭുതകരമായാണ് നാലുപേരും രക്ഷപ്പെട്ടത്.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.