പേരാവൂർ സ്വദേശി ദമാമിൽ കാറപകടത്തിൽ മരണപ്പെട്ടു


ദമാം: അല്‍ഹസയില്‍ നിന്നും ദമാമിലേക്ക് മടങ്ങവെ വാഹനാപകടത്തില്‍ കണ്ണൂര്‍ പേരാവൂര്‍ സ്വദേശി സ്വപ്നില്‍ സിമോണ്‍(24) മരിച്ചു. ദമാമിലെ സൈന്‍ ട്രേഡിംഗ് കമ്പനിയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറായിരുന്നു. പിതാവ് സെന്റ് ജോസഫ് സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പളായ സിമോണ്‍ ചാണ്ടി. വാഹനത്തില്‍ കൂടെ ഉണ്ടായിരുന്ന പാകിസ്താന്‍ സ്വദേശി മുഹമ്മദ് വഹാജ് ഇസ്ഹാഖിന് ഗുരുതരമായ പരിക്കേറ്റു. ഇദ്ദേഹത്തെ ദമ്മാം മെഡിക്കല്‍ കോംപ്ളക്സില്‍ പ്രവേശിപ്പിച്ചു.

സ്വപ്നില്‍ ഓടിച്ചിരുന്ന കോറോള കാര്‍ മറിഞ്ഞാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. സ്വപ്നില്‍ ഒന്നര വര്‍ഷം മുമ്പാണ് ദമാമിലെത്തിയത്. നേരത്തെ ദുബായില്‍ ജോലി ചെയ്തിട്ടുണ്ട്. ദമാമിലെ കാല്‍പന്ത് കളി മൈതാനങ്ങളില്‍ നിറസാന്നിധൃമായിരുന്ന സ്വപ്നില്‍ ബദര്‍ ടീമിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ജോലിയാവശൃാര്‍ത്ഥം ദമ്മാമില്‍ നിന്നും കഴിഞ്ഞ ശനിയാഴ്ചയാണ് അല്‍ഹസയിലേക്ക് പോയത്.
കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.